Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ജോസ് തോമസ് (61) ന്യൂയോര്‍ക്കില്‍ നിര്യാതനായി

June 6, 2015 , ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

Untitled

ന്യൂയോര്‍ക്ക്: തിരുവല്ല കുറ്റപ്പുഴ നടുവിലേവീട്ടില്‍ പരേതനായ സി.ജെ. തോമസിന്റേയും ഏലിയാമ്മ തോമസിന്റേയും (അമ്മിണി) പുത്രന്‍ ജോസ് തോമസ് (61) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ജൂണ്‍ 3-ാം തിയ്യതി ബുധനാഴ്ച നിര്യാതനായി. ജൂണ്‍ 13-ാം തിയ്യതി ശനിയാഴ്ച സ്റ്റാറ്റന്‍ ഐലന്റ് മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ നടക്കുന്ന വേക്ക് സര്‍‌വ്വീസിനു ശേഷം തിരുവല്ല വാരിക്കാട്ട് മര്‍ത്തോമ പള്ളിയിലെ കുടുംബക്കല്ലറയില്‍ പിന്നീട് സംസ്ക്കാരം നടക്കും.

കോഴഞ്ചേരി തൈക്കൂടം കുടുംബാംഗം സാലി ജോസ് (RN-SIDDSO) ആണ് പരേതന്റെ സഹധര്‍മ്മിണി. എമിലി ഷിബു (നഴ്സ് പ്രാക്‌ടീഷണര്‍, അരിസോണ0, എമില്‍ തോമസ് (പോര്‍ട്ട് അഥോറിറ്റി) എന്നിവര്‍ മക്കളും, ഷിബു (റേഡിയോളജിസ്റ്റ്, അരിസോണ), ഡോ. ആഷാ ഏബ്രഹാം (അഡ്‌വാന്റേജ് കെയര്‍, സ്റ്റാറ്റന്‍ ഐലന്റ്) എന്നിവര്‍ മരുമക്കളുമാണ്. എമ്മാ, നിക്കോളാസ്, എമിലിയ എന്നിവരാണ് കൊച്ചുമക്കള്‍.

കുഞ്ഞുമോള്‍ (നെടുങ്ങാടപ്പള്ളീ) ഏക സഹോദരിയാണ്.

സ്റ്റാറ്റന്‍ ഐലന്റ് താബോര്‍ മര്‍ത്തോമ പള്ളി ഇടവകാംഗമാണ്. സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ജോസ് തോമസ് അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റു കൂടിയാണ്. മെഡിക്കല്‍-ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം രോഗാവസ്ഥയെത്തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി തീവ്ര‌പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ജൂണ്‍ 13-ാം തിയ്യതി ശനിയാഴ്ച മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ ഉച്ചയ്ക്ക് 1 മുതല്‍ 3 വരെയും, വൈകീട്ട് 7 മുതല്‍ 9 വരെയും വേക്കും സംസ്ക്കാര ശുശ്രൂഷകളും നടക്കും. ഏവരും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോന്‍സി വര്‍ഗീസ് 914 620 3298, എമില്‍ തോമസ് 718 981 8483.

WAKE & FUNERAL SERVICE :

Saturday, June 13th – 1:00 PM – 3:00 PM & 7:00 PM – 9:00 PM

Mathews Funeral Home, 2508 Victory Blvd., Staten Island, NY 10314

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top