Flash News

നഷ്ടം 3000 കോടിയോളം; ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ ഉപേക്ഷിക്കുന്നു

June 9, 2015 , ഷാഹിദ് വൈപ്പി

trainന്യൂഡല്‍ഹി: അനാവശ്യമായി ചങ്ങല വലിക്കുന്നതുമൂലം തീവണ്ടികള്‍ വൈകിയോടുന്നതിലൂടെയും റെയില്‍വെക്ക് കോടികള്‍ നഷ്‌ടമാകുന്ന സാഹചര്യം ഉള്ളതിനാല്‍ ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ നീക്കം ചെയ്യാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചു. ചങ്ങലകള്‍ക്ക് പകരം ലോക്കോ പൈലറ്റുമാരെ വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം.

അനാവശ്യമായി ചങ്ങല വലിക്കുന്നതുമൂലം തീവണ്ടികള്‍ വൈകിയോടുകയും അതുവഴി റെയില്‍‌വെയ്‌ക്ക് 3000കോടിയുടെ നഷ്‌ടമുണ്ടായതായി റെയില്‍‌വെ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ കോച്ചുകളില്‍ അപായച്ചങ്ങല സ്ഥാപിക്കേണ്ടതില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ഉത്തര്‍പ്രദേശിലെ ഇസാത്നഗറിലെ ബറേലിയിലാണ്‌ ആദ്യമായി ചങ്ങല ഒഴിവാക്കിയുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങുക. ഇതിനായി കോച്ചുകളിലെ ചങ്ങല നീക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

ഇനിമുതല്‍ പുതിയതായി ഇറങ്ങുന്ന ട്രെയിനുകളില്‍ ചങ്ങല ഉണ്ടാവില്ല. നിര്‍മാണത്തിലിരിക്കുന്ന കോച്ചുകളില്‍ നിന്ന്‌ ചങ്ങല ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി വടക്കു കിഴക്കന്‍ റെയില്‍വേയുടെ പബ്ലിക്‌ റിലേഷന്‍സ്‌ ഉദ്യോഗസ്‌ഥന്‍ രാജേന്ദ്ര സിങ്‌ പറഞ്ഞു. ഇതിനായുള്ള നിര്‍ദേശം റെയില്‍വേ നല്‍കിക്കഴിഞ്ഞു. നിലവിലെ കോച്ചുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറ്റുമ്പോള്‍ ചങ്ങലകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top