Flash News

“മിഴിയറിയാതെ” യുടെ ടൈറ്റില്‍ സോങ്ങ് യൂട്യൂബില്‍ വൈറലാകുന്നു

June 11, 2015 , വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌

mizhi1ന്യൂയോര്‍ക്ക്‌: മിലെന്‍-ഋഷി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഓര്‍ഫിയസ്‌ ജോണ്‍ സംവിധാനം ചെയ്യുന്ന മിഴിയറിയാതെ എന്ന ഹൃസ്വചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങ്‌ സോഷ്യല്‍ മീഡിയകളായ ഫേയ്‌സ്‌ബുക്കിലും യൂട്യൂബിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. നിഷികാന്ത്‌ ഗോപിയുടെ വരികള്‍ക്ക്‌ ഈണം നല്‍കിയിരിക്കുന്നതു ഗിരീഷ്‌ സൂര്യനാരായണനാണ്.. ആലപിച്ചിരിക്കുന്നത് വാഷിംഗ്ടണ്‍ ഡി സിയില്‍ നിന്നുള്ള പ്രശസ്‌ത ഗായിക കാര്‍ത്തിക ഷാജിയാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിക്കുന്നതു മനോജ്‌ കൈപ്പിള്ളിയാണു. ഡയറക്ടര്‍ ഓഫ്‌ ഫോട്ടോഗ്രഫി ഷാജന്‍ ജോര്‍ജും, അസ്സിസ്റ്റന്റ്‌ ക്യാമറ ജീ പൈലിയും, അസ്സിസ്റ്റന്റ്‌ ഡയറക്ടര്‍ പ്രഭ ഉമ്മനുമാണു.

അമേരിക്കന്‍ ഫാസ്റ്റ്‌ ലൈഫും, വ്യക്തിബന്ധങ്ങളുടെ വിലയറിയാത്ത പുതു തലമുറയുമൊക്കെയായി, ഹൃദയസ്‌പര്‍ശിയായ ഒരുകുടുംബകഥയാണു ‘മിഴിയറിയാതെ’ എന്ന ഹൃസ്വചിത്രത്തിന്റെ പ്രമേയം. അലക്‌സ്‌ ഏബ്രഹാം, മിനിമോള്‍ സന്തോഷ്‌, ബിനോയ്‌ ചെറിയാന്‍, തോമസ്‌, ജെംസണ്‍ കുര്യാക്കോസ്‌, മോളി, ഷീബ മധു, ടീന, ടോം ജോസഫ്‌, സുനില്‍ ട്രൈസ്റ്റാര്‍, മാലിനി നായര്‍, ഇസബെല്ല തുടങ്ങിയവരാണു അഭിനേതാക്കള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഓര്‍ഫിയസ്‌ ജോണ്‍ 347 466 0691

IMG_4404

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to ““മിഴിയറിയാതെ” യുടെ ടൈറ്റില്‍ സോങ്ങ് യൂട്യൂബില്‍ വൈറലാകുന്നു”

  1. ദീപക്, അബുദാബി says:

    അമേരിക്കയില്‍ നിന്നുള്ള ഈ ഗായികക്ക് എല്ലാ ആശംസകളും. നല്ല ഗാനം. ഇനിയും നല്ല ഗാനങ്ങള്‍ പാടാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.

  2. Karthika Shaji says:

    താങ്ക് യൂ ദീപക് അബുദാബി, വിനോദ് ആന്റ് മൊയ്തീന്‍ ഇക്ക

  3. Niseethini says:

    മനോഹരം. വരികളും ഈണവും ഹൃദയം ഏറ്റുവാങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top