Flash News

ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കാലിഫോര്‍ണിയയില്‍

June 12, 2015 , ജോയിച്ചന്‍ പുതുക്കുളം

imageസാന്റാഅന്ന: കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും ആത്മാഭിഷേകവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ജൂലൈ മാസം 24,25,26 (വെള്ളി, ശനി,ഞായര്‍) തീയതികളില്‍ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വെച്ച്‌ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.

മൂന്നുദിവസത്തെ ധ്യാന ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ അത്ഭുതകരമായ അഭിഷേകത്താല്‍ നിറയപ്പെട്ട ഫാ. ഷാജി തുമ്പേചിറയില്‍, ദൈവം വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച ബ്ര. സന്തോഷ്‌ കരിമാത്തറ, ബ്ര. ഡൊമിനിക്‌ പി.ഡി (ചെയര്‍മാന്‍, മരിയന്‍ ടിവി), അഭിഷേകത്താല്‍ നിറയപ്പെട്ട ബ്ര. മാര്‍ട്ടിന്‍ മഞ്ഞപ്പാറ (ഗാനശുശ്രൂഷ) എന്നിവര്‍ ഉള്‍പ്പെടുന്ന ധ്യാന ടീമാണ്‌ ശുശ്രൂഷകള്‍ നയിക്കുക.

ജൂലൈ മാസം 24-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ രാത്രി 9 മണി വരേയും, 25-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരേയും, 26-ന്‌ ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരേയുമാണ്‌ ധ്യാനശുശ്രൂഷകളുടെ സമയം. രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ലാതെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ മൂന്നുദിവസത്തെ കുടുംബ നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും (സഭാ വ്യത്യാസമെന്യേ) സ്വാഗതം ചെയ്യുന്നു.

നാളെയുടെ വാഗ്‌ദാനമായ നമ്മുടെ യുവജനങ്ങളുടെ ശോഭനമായ ഭാവി ദൈവീകപദ്ധതിയനുസരിച്ച്‌ രൂപപ്പെടുത്തിയെടുക്കാനും, ബാല്യംമുതല്‍ ആഴമായ ദൈവസ്‌നേഹത്താല്‍ വളരുന്നതിനും വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തില്‍ തന്നെ നമ്മുടെ മക്കളില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ധ്യാനമാണ്‌ യുവജനങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷില്‍ ക്രമീകരിച്ചിരിക്കുന്നത്‌. ബ്രദര്‍ മാത്യു ജോസഫ്‌ യുവജനധ്യാനത്തിനു നേതൃത്വം നല്‍കുന്നതാണ്‌. നമ്മുടെ യുവജനങ്ങള്‍ സ്‌കൂള്‍, കോളജ്‌ കാമ്പസുകളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങളേയും, പാപ പ്രവര്‍ത്തനങ്ങളേയും എങ്ങനെയാണ്‌ അതിജീവിക്കാന്‍ സാധിക്കുക എന്നത്‌ ഈ ധ്യാനത്തിലൂടെ ലഭ്യമാകുന്നതാണ്‌.

കരകവിഞ്ഞ്‌ ഒഴുകുന്ന ഈ സ്വര്‍ഗ്ഗീയ അനുഭവം സ്വന്തമാക്കുവാന്‍ എല്ലാവരേയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി (വികാരി) 714 928 0095, ബൈജു വിതയത്തില്‍ (ട്രസ്റ്റി) 909 522 6528, ബിജു ജോസഫ്‌ (ട്രസ്റ്റി) 310 347 6199. ചര്‍ച്ച്‌ അഡ്രസ്‌: St.thomas Syro Malabar Forane Catholic Church, 5021 West, 16 Street, Santa Ana, Ca 92703. Web:www.mariantvworld.org

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top