Flash News

മമ്പുറം തങ്ങളുടെ സംഭാവന ചരിത്രം തമസ്കരിക്കുന്നു -കെ.കെ.എന്‍. കുറുപ്പ്

June 15, 2015 , സ്വന്തം ലേഖകന്‍

Mamburam-thangal-seminar-kurup

കോഴിക്കോട്: മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് ആത്മീയനേതൃത്വം നല്‍കിയത് മമ്പുറം തങ്ങളായിരുന്നുവെന്നും അദ്ദേഹത്തെ പോലുള്ളവരുടെ സംഭാവനകളെ വര്‍ഗീയമായി ചിത്രീകരിച്ച് ചരിത്രത്തില്‍നിന്ന് തമസ്കരിക്കുകയാണെന്നും കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ്. മുസ്ലിം നവോത്ഥാന ശില്‍പികളോട് എന്തുകൊണ്ട് ഇപ്രകാരം വിവേചനം കാട്ടുന്നുവെന്ന് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂതിരിയാണ് നമ്മുടെ രാജാവെന്ന് പ്രഖ്യാപിച്ച് പറങ്കികളോട് എതിരിട്ട പൊന്നാനി മഖ്ദൂമുമാരും ബ്രിട്ടീഷുകാരോട് പൊരുതിയ മമ്പുറം തങ്ങന്മാരും നവോത്ഥാനത്തിന്‍െറ വിളക്കുമാടങ്ങളാണ്. ജന്മി-സാമ്രാജ്യത്വങ്ങള്‍ക്ക് കീഴില്‍ ചൂഷണത്തിനിരയായിരുന്ന കീഴാള ജനതക്ക് ദിശാബോധം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു മമ്പുറം തങ്ങള്‍.

മമ്പുറം സയ്യിദ് അലവി തങ്ങളുടെയും പുത്രന്‍ ഫസല്‍ തങ്ങളുടെയും ഇതിഹാസസമാനമായ ജീവിതവും ഉജ്ജ്വലമായ ആദര്‍ശവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top