Flash News

തോമസ്‌ കെ ഉമ്മന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

June 15, 2015 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Thomas Oommen

കോഴഞ്ചേരി കുഴിക്കാല പുനമൂട്ടില്‍ കാഞ്ഞിരം നില്‍ക്കുന്നതില്‍ ശ്രി. തോമസ്‌ കെ ഉമ്മന്‍ (ഉണ്ണികുഞ്ഞ് – 86) ന്യൂയോല്‍ക്കില്‍ നിര്യാതനായി. മണംകേരില്‍ കളപ്പുരക്കല്‍ കുടുംബാംഗമായ സൂസമ്മ ജോണ്‍ ആണ് സഹധര്‍മ്മിണി.

മക്കള്‍:തോമസ്‌ (മോനി), ആനി (മിനു), ജോണ്‍ (മനോജ്‌).

മരുമക്കള്‍: സൂസന്‍, ജോര്‍ജ്, ജെസ്സി.

കൊച്ചുമക്കള്‍: ആഷ്‌ലിന്‍, ഷാലിന്‍, സ്റ്റെഫി, ഷായിന, സോഫിയ.

റവ. തോമസ്‌ വര്‍ഗീസ്‌ സഹോദരനും, കുഞ്ഞമ്മ തോമസ്‌ പുവത്തൂര്‍ സഹോദരിയുമാണ്.

30 വര്‍ഷത്തോളം ബോംബെ ഡണ്‍ലപ്പ്‌ ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ഉമ്മന്‍ ഡോമ്പിവില്ലി എബനേസര്‍ മാര്‍ത്തോമ ഇടവക അംഗമായിരുന്നു.1988ല്‍ൽ ന്യുയോര്‍ക്കിലെ യോങ്കേഴ്‌സിലേക്ക് കുടിയേറിപാര്‍ത്ത ഉമ്മന്‍ ന്യൂജേഴ്‌സി റ്റീനക് സെന്റ്‌ പീറ്റേഴ്‌സ് മാര്‍ത്തോമ ഇടവകയിലെ സജീവ അംഗമായിരുന്നു.

പൊതുദര്‍ശനം: വ്യാഴാഴ്ച (ജൂണ്‍ 18) 4 മുതല്‍ 8.30 വരെ റ്റീനക്കിലെ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ ദേവാലയത്തില്‍ (70 Cedar Lane Teaneck, NJ 07666).

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച (ജൂണ്‍ 19) രാവിലെ 9:30-നു സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ്ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (George Washington Memorial Park, 234 Paramus Road, Paramus NJ 07643 ).

മെമ്മോറിയല്‍ വെബ് സൈറ്റ് : http://www.vddigital.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top