Flash News

സജി സാമുവല്‍ (51) ന്യൂയോര്‍ക്കില്‍ നിര്യാതനായി

June 16, 2015 , ബിജു ചെറിയാന്‍

saji

ന്യൂയോര്‍ക്ക്: തുമ്പമണ്‍ ഒരോട്ടിയില്‍ കോശി വര്‍ഗീസിന്റേയും അന്നമ്മയുടേയും പുത്രന്‍ സജി സാമുവല്‍ (സാമുവല്‍ ഒരോട്ടിയില്‍ വര്‍ഗീസ് – 51‌ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ജൂണ്‍ 12-ാം തിയ്യതി വെള്ളിയാഴ്ച നിര്യാതനായി. ജൂണ്‍ 17-ാം തിയ്യതി ബുധനാഴ്ച നടക്കുന്ന വേക്കിനുശേഷം വ്യാഴാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ സംസ്ക്കാരം.

പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് ഏതാനും ദിവസം തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ലേഖ സാമുവല്‍ (പവ്വക്കര കുടുംബാംഗം) ആണ് ഭാര്യ. ടെസ്സി, പ്രീതി, ജെര്‍‌മി എന്നിവരാണ് മക്കള്‍.

Dialysis Clinic Inc.-ല്‍ ചീഫ് ഡയാലിസിസ് ടെക്‌നീഷ്യനായിരുന്നു പരേതന്‍. താബോര്‍ മാര്‍ത്തോമ പള്ളി ഇടവകാംഗമാണ്. ഇടവകയുടെ മുന്‍ ട്രസ്റ്റി, സ്റ്റാറ്റന്‍ ഐലന്റ് കേരള സമാജം മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ജൂണ്‍ 17 ബുധനാഴ്ച ഉച്ചക്ക് 1 മുതല്‍ 4 വരെയും, വൈകീട്ട് 5 മുതല്‍ 9 വരേയും മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് താബോര്‍ മാര്‍ത്തോമ പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം ഫെയര്‍‌വ്യൂ സെമിത്തേരിയില്‍ സംസ്ക്കാരം.

ബാബു, വത്സമ്മ, മോളമ്മ എന്നിവര്‍ സഹോദരങ്ങളും, ബിന്ദു, ഫിലിപ്പ്, വത്സമ്മ, ശാന്തമ്മ എന്നിവര്‍ In-Laws ഉം ആണ്.

Wake: Wednesday, June 17, 2015 – 1:00 PM to 4:00 PM at Mathews Funeral Home, 2508 Victory Blvd., Staten Island, NY 10314. Phone: 718 761 5544.

Funeral Service: Thursday, June 18, 2015 – 9:00 AM – Tabore Marthoma Church, ( At All Saints Episcopal Church), 2329 Victory Blvd., Staten Island, NY 10314.

Interment: Fairview Cemetery, 1852 Victory Blvd., Staten Island, NY 10314.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top