Flash News

ഭക്ഷ്യവിഷബാധ:10 കായിക വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

June 17, 2015 , സ്വന്തം ലേഖകന്‍

11606CD-_KTM-GN_-SPORTS-HOSTEL-2-285x300കോട്ടയം: സ്പോര്‍ട്സ് ഹോസ്റ്റലില്‍ താമസിക്കുന്ന 10 കായിക വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതാം ക്ലാസ് മുതല്‍ ബിരുദതലം വരെ പഠിക്കുന്ന ഗോപിക (12), ആതിര (20), അനുപ്രിയ (16), അശ്വതി (16), പ്രീതി (13), സ്വപ്ന (20), അര്‍ഷന (15) ഹരിത (19), ജോഷ്ലി (15), രാജി (19) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

നാഗമ്പടം ഓവര്‍ബ്രിഡ്ജിന് സമീപത്തെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുലര്‍ച്ചെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പെണ്‍കുട്ടികളില്‍ പലരും ഛര്‍ദിയും വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ട് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. രാത്രിയില്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നുണ്ടായ അസുഖമാണെന്നാണ് പ്രാഥമിക നിഗമനം. 23പേര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ തിങ്കളാഴ്ച രാത്രി ചോറും അവിയലും മോരുകറിയും പോത്തിറച്ചിയും ചപ്പാത്തിയുമായിരുന്നു ഭക്ഷണം.

ആരുടെയും നില ഗുരുതരമല്ല. അതേസമയം, ഇവര്‍ക്കൊപ്പം ഭക്ഷണംകഴിച്ച 13പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിട്ടില്ലന്ന് സ്പോര്‍ട്സ് ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചു. കുടിവെള്ളത്തില്‍ നിന്ന് പകര്‍ന്നതാണോയെന്ന സംശയവും ബാക്കിയുണ്ട്. കഴിഞ്ഞ ദിവസം കുടിച്ച വെള്ളത്തിന് നിറവ്യത്യാസമുണ്ടായിരുന്നതായി ചില പെണ്‍കുട്ടികള്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top