Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

സോളാര്‍ തട്ടിപ്പ്: സരിതയും ബിജുവും കുറ്റക്കാര്‍, ഇരുവര്‍ക്കും മൂന്നു വര്‍ഷം കഠിന തടവ്

June 18, 2015 , ഷാഹിദ് വൈപ്പി

solar2

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആദ്യ കോടതി വിധിയില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണുനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇരുവര്‍ക്കും കോടതി മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

എന്നാല്‍, സരിതയ്ക്ക് വിധി വന്ന ശേഷം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാംപ്രതിയും സരിത രണ്ടാം പ്രതിയുമാണ്. സരിതയ്ക്ക് 45 ലക്ഷം രൂപയും ബിജുവിന് 75 ലക്ഷം രൂപയുമാണ് പിഴ വിധിച്ചിരിക്കുന്നത്.

ഇരുവര്‍ക്കുമെതിരെയുള്ള ആള്‍മാറാട്ടം, വിശ്വാസ വഞ്ചന, ഗൂഢാലോചന, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിലയിരുത്തി. ഐപിസി 406, 420 പ്രകാരമാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഭാര്യയുടെ കൊലപാതക കുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്‌ണന്‍ ജയിലില്‍ തുടരും.

എഡിജിപി ഹേമചന്ദ്രന്‍റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം 33 കേസുകളായിരുന്നു സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ മൂന്നെണ്ണം നേരത്തെ ഒത്തുതീര്‍പ്പക്കായിരുന്നു.

ഇടയാറന്മുള സ്വദേശിയും, അമേരിക്കയില്‍ വ്യവസായിയും, ന്യൂയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ താമസക്കാരനുമായ ബാബുരാജിന്റെ പരാതിയിലാണ് ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഒരു ദിനപ്പത്രത്തില്‍ വന്ന പരസ്യം കണ്ടാണ് ബാബുരാജ്  ടീം സോളാറുമായി ബന്ധപ്പെടുന്നത്. ബാബുരാജില്‍ നിന്ന് 1 കോടി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരും, മറ്റൊരു പ്രതിയുമായ ബിജു രാധാകൃഷ്ണും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയ്ക്കുള്ള തട്ടിപ്പ് കേസാണിത്. 11 കേസുകളാണ് സരിതാ നായരുടേയും ബിജുവിന്റേയും പേരില്‍ പത്തനംതിട്ട ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

hema-chandran

Hemachandran

2013 ജൂണ്‍ 13 ന് ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബി പ്രസന്നകുമാര്‍ സമര്‍പ്പിച്ച 200 പേജുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയില്‍ വിചാരണ നടന്നത്. 34 സാക്ഷികളെ വിസ്തരിച്ച വാദത്തിനിടെ പ്രോസിക്യൂഷന്‍ 77 രേഖകള്‍ ഹാജരാക്കി.

സോളാര്‍ വിധിയില്‍ സന്തോഷമുണ്ടെന്ന് അന്വേഷണ സംഘതലവന്‍ എഡിജിപി ഹേമചന്ദ്രന്‍ പ്രതികരിച്ചു. തങ്ങള്‍ കണ്ടെത്തിയത് ശരിയാണെന്ന് കോടതി കണ്ടെത്തിയെന്നും കോടതിയില്‍ സോളാര്‍ കേസ് ടെസ്റ്റ് പാസായെന്നും അദ്ദേഹം സന്തോഷം പങ്കുവച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top