Flash News

കെഎഫ്‌സി നല്‍കിയത് പൊരിച്ച എലിയല്ല, ചിക്കന്‍ തന്നെയെന്ന് പരിശോധന ഫലം

June 25, 2015 , ഷാഹിദ് വൈപ്പി

1795646_957544504311682_636111170638321618_nകാലിഫോര്‍ണിയ: കെ.എഫ്‌.സിയില്‍ നിന്ന് ലഭിച്ചത് എലിയെയല്ല, കോഴിയെ തന്നെയെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. ഡെവോറിസ് ഡിക്‌സന്‍ എന്ന കാലിഫോര്‍ണിയ സ്വദേശി കെ.എഫ്‌.സിയില്‍ നിന്ന് തനിക്ക് എലി ഫ്രൈ ലഭിച്ചതായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്ത ചിത്രം ലോകമെമ്പാടും മാധ്യമശ്രദ്ധ നേടിയിരുന്നു.

കെ.എഫ്.സിയില്‍ നിന്ന് ലഭിച്ച ഭക്ഷണ പാഴ്‌സല്‍ തുറന്ന ഡിക്‌സന്‍ മൂന്ന് ചിക്കന്‍ പീസുകളില്‍ ഒരെണ്ണം കടിച്ചു നോക്കിയപ്പോള്‍ അസ്വാഭാവികത തോന്നിയാണ് മറ്റുള്ളവ പരിശോധിച്ചതെന്ന് പറയുന്നു. സാധാരണയെ അപേക്ഷിച്ച് കട്ടി തോന്നിയ ഫ്രൈഡ് ചിക്കന്‍ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് എലിവാലുപോലെ നീണ്ട ഒന്ന് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ എലിയോട് രൂപസാദൃശ്യമുള്ള കെ.എഫ്.സി ഉല്പന്നവുമായി ഷോപ്പിലെത്തി വിവരം അറിയിക്കുകയായിരുന്നു.

തെറ്റുപറ്റിയതാണെന്നും ഇത് എലി തന്നെയാണെന്നും കെ.എഫ്.സി ഷോപ്പ് മാനേജര്‍ പറഞ്ഞതോടെയാണ് തിരികെയെത്തി ‘പൊരിച്ച എലി’യുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇട്ടത്. ഫേസ്ബുക്കില്‍ മണിക്കൂറുകള്‍ക്കകം ചിത്രം വൈറലാവുകയായിരുന്നു.

എന്നാല്‍ പരിശോധനയില്‍ എലിയുടെ രൂപത്തിലുണ്ടായിരുന്നത് ചിക്കന്‍ തന്നെയെന്ന് തെളിഞ്ഞതായി കെ.എഫ്‌.സി അറിയിച്ചു. സ്വതന്ത്രമായ ഒരു ലബോറട്ടറിയിലാണ് പരിശോധന നടത്തിയതെന്നും കെ.എഫ്.സിയെക്കുറിച്ചു വ്യാജവാര്‍ത്ത നല്‍കുന്നതു നിര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ സംഭവത്തില്‍ ഡെവോറിസ് വിശദീകരണം നല്‍കണമെന്നും മാപ്പ് പറയണമെന്നും കെ.എഫ്.സി ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എഫ്.സിയുടെ ആവശ്യത്തോട് യുവാവ് പ്രതികരിച്ചിട്ടില്ല.

കെ.എഫ്.സി എന്ന ഭീമന്‍ കമ്പനി തന്നെ മുന്‍കയ്യെടുത്ത് അവരുടെ നിയന്ത്രണത്തില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top