Flash News

സെക്രട്ടേറിയറ്റിനെ മന്ത്രിമാര്‍ വ്യഭിചാരശാലയാക്കി -വി.എസ്

June 26, 2015 , സ്വന്തം ലേഖകന്‍

vsതിരുവനന്തപുരം: സ്ത്രീകളെ വലയിലാക്കി മന്ത്രിമാര്‍ പരസ്പരം കൈമാറിയെന്ന സരിതയുടെ വെളിപ്പെടുത്തലിലൂടെ സെക്രട്ടേറിയറ്റിനെ മന്ത്രിമാര്‍ വ്യഭിചാരശാലയാക്കിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. ഈ വാണിഭഭരണത്തെ തറപറ്റിക്കാന്‍ സംസ്ഥാനമാകെ കാത്തിരിക്കുകയാണ്. കഴിയുന്നത്ര വേഗം താഴെയിറക്കണം.

നാഴികക്ക് നാല്‍പതുവട്ടം മറിയുകയും തിരിയുകയും ചെയ്യുന്ന നേതാക്കളാണ് ആന്‍റണിയും സുധീരനും. നിന്നിടത്ത് ഉറച്ചുനില്‍ക്കില്ല. ആദര്‍ശം വാക്കിലേ ഉള്ളൂ. അഴിമതിയുടെ ദുര്‍ഗന്ധം കാരണം കേരളത്തില്‍ മൂക്കുപൊത്താതെ നടക്കാന്‍ വയ്യെന്ന് പറഞ്ഞ ആന്‍റണി നിന്നുപിഴയ്ക്കാന്‍ ഇപ്പോള്‍ മാറ്റിപ്പറഞ്ഞിരിക്കുകയാണ്.

ഇന്ദിര ഗാന്ധിയെ ‘ഭാരതയക്ഷി’ എന്നാണ് ആന്‍റണി പണ്ട് വിളിച്ചത്. അരശ് കോണ്‍ഗ്രസായിരുന്നു അന്നദ്ദേഹം. സുധീരനും മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി. താന്‍ ഇതൊക്കെ പറഞ്ഞതിനാണ് ഇരുവരും തനിക്കെതിരെ തിരിഞ്ഞത്. ഉള്ളതുപറഞ്ഞാല്‍ കള്ളന്മാര്‍ തുള്ളും. അതുപോലെയാണ് ആന്‍റണിയും സുധീരനുമെന്നും വി.എസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top