Flash News

“സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലി ഇന്ന് (ജൂലൈ 14)

July 13, 2015 , കേരള കലാകേന്ദ്രം

Logoതിരുവനന്തപുരം: നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്‍റര്‍ ഏര്‍പ്പെടുത്തിയ നാലാമത് കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് വിതരണവും “സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലി ഉദ്ഘാടനവും ഇന്ന് വൈകിട്ട് 5 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ ധനകാര്യ മന്ത്രി കെ.എം. മാണി നിര്‍വ്വഹിക്കും.

10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന 2015 ലെ കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് അഡ്വ. എ. നസീറയ്ക്കും (കഥ: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം) പ്രത്യേക അവാര്‍ഡുകള്‍ ഡോ. ശ്രീരേഖ പണിക്കര്‍ (കഥ: തെറ്റിപ്പോകുന്ന കണക്കുകള്‍), അഡ്വ. ആര്‍. ഷഹന (കഥ: ഭ്രാന്ത്), ബീന ചന്ദ്രശേഖരമേനോന്‍ (കഥ: നിയോഗം), ജി.എസ്. ചാന്ദിനി (കഥ: അക്കമ്മ) എന്നിവര്‍ക്കും ധനകാര്യ മന്ത്രി കെ.എം. മാണി സമ്മാനിക്കും. കേരള കലാകേന്ദ്രത്തിന്‍റെ 2014 ലെ ശ്രീരത്ന അവാര്‍ഡ് പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യയ്ക്ക് മന്ത്രി കെ.എം. മാണി സമ്മാനിക്കും.

പബ്ലിക് റിലേഷന്‍സ് വകുപ്പ്, നിംസ് മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.ഡി. ബാബുപോള്‍, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ, നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ-ചാന്‍സലര്‍ എം.എസ്. ഫൈസല്‍ ഖാന്‍, കാരുണ്യ ബെനവലന്‍റ് ഫണ്ട് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. ആനന്ദകുമാര്‍ എന്നിവര്‍ പ്രസംഗിക്കും

ജനറല്‍ സെക്രട്ടറി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top