Flash News

സരിത നായര്‍ക്ക് ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ടീം സോളാര്‍ കമ്പനി മുന്‍ ജനറല്‍ മാനേജര്‍

July 13, 2015 , സ്വന്തം ലേഖകന്‍

23654176-1കൊച്ചി: സരിത നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ടീം സോളാര്‍ കമ്പനി മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായര്‍. മുന്‍ എം.എല്‍.എ തമ്പാനൂര്‍ രവി സരിതക്ക് നല്‍കിയ പണമെല്ലാം മുഖ്യമന്ത്രി വഴി ലഭിച്ചതാണ്. മുഖ്യമന്ത്രിയുമായി സരിതയെ അടുപ്പിച്ചത് മുന്‍ മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എ ആണെന്നും എ.പി. അബ്ദുല്ലക്കുട്ടിക്കെതിരായ ലൈംഗികാരോപണം കള്ളമാണെന്നും സോളാര്‍ ജുഡീഷ്യല്‍ കമിഷനുമുമ്പാകെ അദ്ദേഹം പറഞ്ഞു.

പാലാ കടപ്ളാമറ്റത്ത് നടന്ന ജലനിധി പദ്ധതി ഉദ്ഘാടനത്തിനിടെ സ്റ്റേജിലെത്തി മുഖ്യമന്ത്രിയുടെ ചെവിയില്‍ സംസാരിക്കാനുള്ള അവസരം സരിതക്ക് ലഭിച്ചത് അദ്ദേഹവുമായുള്ള അടുപ്പം മൂലമാണ്. അന്ന് അവസരമൊരുക്കിയത് മോന്‍സ് ജോസഫാണ്. സരിതയെ മോന്‍സ് ജോസഫ് ലൈംഗികമായും ചൂഷണം ചെയ്തിട്ടുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ബാധ്യതകള്‍ തീര്‍ക്കാന്‍ മുന്‍ എം.എല്‍.എ തമ്പാനൂര്‍ രവി സരിതക്ക് പണം നല്‍കി. സരിതയുടെ ഡ്രൈവര്‍ വിനുവിന്‍െറ സഹോദരന്‍ അനുവിന്‍െറ കൈവശമാണ് തമ്പാനൂര്‍ രവി പണം കൊടുക്കുന്നത്. അനു പണം വിനുവിന്‍െറ അക്കൗണ്ടില്‍ നിക്ഷേപിക്കും.

ഇരുവരുടെയും അക്കൗണ്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുഖ്യമന്ത്രിയുടെ പരിപാടികളെക്കുറിച്ച് കൃത്യമായ വിവരം നല്‍കിയിരുന്നത് സലീം രാജായിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ടെന്നി ജോപ്പന്‍, ജിക്കുമോന്‍ എന്നിവരുമായും സരിതക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സന്ദര്‍ശന പാസോ വാഹന പാസോ ഇല്ലാതെ സെക്രട്ടേറിയറ്റില്‍ എത്താന്‍ സഹായിച്ചത് ടെന്നി ജോപ്പനാണ്. പണം നല്‍കിയും ടെന്നി ജോപ്പന്‍ സരിതയെ സഹായിച്ചിട്ടുണ്ട്.

ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍ കുമാര്‍, കെ.സി. വേണുഗോപാല്‍, കെ.ബി. ഗണേഷ് കുമാര്‍, ജോസ് കെ. മാണി എന്നിവരുമായി സരിതക്ക് അടുത്ത ബന്ധമുണ്ട്. ആര്യാടന്‍ മുഹമ്മദിന്‍െറ പേഴ്സനണ്‍ സ്റ്റാഫിനെ ഫോണില്‍ വിളിച്ച് മന്ത്രിയുമായി സരിത സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.

സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെ സംസാരിച്ചിരുന്നു. ഗണേഷ് കുമാറിനെ മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും സരിത വിളിക്കുകയും അദ്ദേഹം തിരിച്ചുവിളിക്കുകയും ചെയ്യുമായിരുന്നു.
ജോസ് കെ. മാണിയെ ഡല്‍ഹിയില്‍ കേരള ഹൗസില്‍ വെച്ച് കണ്ടു. സരിതക്കൊപ്പം ജയിലില്‍ കിടന്ന ഒരു സ്ത്രീയുടെ മകളെ അബ്ദുല്ലക്കുട്ടി ലൈംഗികമായി ചൂഷണം ചെയ്തെന്ന് സരിത അറിഞ്ഞിരുന്നു.

ഇതേതുടര്‍ന്നാണ് അവര്‍ അബ്ദുല്ലക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. സരിതയുടെ ആരോപണങ്ങള്‍ ശരിയാണോ എന്നറിയാന്‍ മസ്ക്കറ്റ് ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും സരിതയും ഫെന്നി ബാലകൃഷ്ണനും നുണ പരിശോധനയ്ക്ക് തയാറാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആവശ്യപ്പെട്ടു. ജയിലില്‍ നിന്നറങ്ങിയ സരിത രണ്ടു മാസം കൊണ്ടു ആരുടെയും സഹായമില്ലാതെ ഒരു കോടി 10 ലക്ഷം രൂപയുടെ വീടു എങ്ങനെ വാങ്ങുമെന്നും രാജശേഖരന്‍ ചോദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top