Flash News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരട്ടിയിലധികം ശമ്പളവര്‍ധന

July 14, 2015 , സ്വന്തം ലേഖകന്‍

kerala-govtതിരുവനന്തപുരം: പുതിയ ശമ്പള കമീഷന്‍ ശുപാര്‍ശപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരട്ടിയിലേറെയാണ് ശമ്പളവര്‍ധന. സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍, ആദ്യ ഗസറ്റഡ് തസ്തിയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് ശമ്പള കമീഷന്‍ ഉയര്‍ന്ന സ്കെയില്‍ ശിപാര്‍ശ ചെയ്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ സ്കെയില്‍ നിലവില്‍ 10,480-18,300 ആണ്. ഇത് 23,400-48,000 ആയി ഉയര്‍ത്തി നിശ്ചയിച്ചു. പല തസ്തികകളിലും നിലവിലേതിന്‍െറ ഇരട്ടിയാകും പുതിയ ശമ്പളം. വില്ലേജ് ഓഫിസര്‍മാര്‍ക്ക് ഇപ്പോള്‍ 14,620-25,280 ആണ് സ്കെയില്‍. ഇത് 32,300-65,400 ആയാണ് വര്‍ധിക്കുന്നത്.

മിനിമം ശമ്പള വര്‍ധന 2,000, കൂടിയത് 12,000 രൂപയാണ്. 2014 ജൂലൈ ഒന്നിന് നിലവിലുള്ള 80 ശതമാനം ക്ഷാമബത്തയും ശമ്പളത്തില്‍ ലയിപ്പിക്കും. ഫിറ്റ്മെന്‍റ് ആനുകൂല്യം 12 ശതമാനം. പൂര്‍ത്തീകരിച്ച ഓരോ വര്‍ഷത്തിനും അര ശതമാനം എന്ന നിരക്കില്‍ പരമാവധി 15 ശതമാനം സര്‍വിസ് വെയിറ്റേജ്. ഇതടക്കമാണ് കുറഞ്ഞ ശമ്പള വര്‍ധന 2,000 രൂപയും കൂടിയത് 12,000 രൂപയും ആക്കുന്നത്. കുറഞ്ഞ ഇന്‍ക്രിമെന്‍റ് നിരക്ക് 500, കൂടിയത് 2400. ഗ്രാമീണ/പഞ്ചായത്ത് പ്രദേശങ്ങളിലെ വീട്ടുവാടകബത്ത 250 ല്‍നിന്ന് കുറഞ്ഞത് 1,000 ആയും പരമാവധി 1,750 ആയും ഉയര്‍ത്തും.  പൊതുവില്‍ വീട്ടുവാടക ബത്ത നിരക്ക് 1,000 രൂപ മുതല്‍ 3,000 രൂപ വരെ വര്‍ധിക്കും. പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാര്‍ക്ക് 1,250 ല്‍ കുറയാത്ത നിരക്കില്‍ 12 ശതമാനം ഫിറ്റ്മെന്‍റ് ആനുകൂല്യം. ഓരോ പൂര്‍ത്തീകരിച്ച വര്‍ഷത്തിനും അര ശതമാനം എന്ന നിരക്കില്‍ പരമാവധി 15 ശതമാനം സര്‍വിസ് വെയിറ്റേജും.

കാഷ്വല്‍ സ്വീപ്പര്‍മാരുടെ വേതനം 4,000 ല്‍നിന്ന് 5,000 രൂപയാക്കും. സി.സി.എ (സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്) ഉള്‍പ്പെടെ മറ്റ് അലവന്‍സുകളും വര്‍ധിപ്പിച്ചു. ചില അലവന്‍സുകളും സ്പെഷല്‍ പേയും ഒഴിവാക്കി.

ആദ്യ അഞ്ച് ശമ്പള സ്കെയിലുകള്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡിനുള്ള കാലാവധി 7/14/21/28 വര്‍ഷം എന്നീ തോതിലായിരിക്കും. അതിനുമുകളില്‍ 58,050-1,01400 വരെയുള്ള സ്കെയിലുകള്‍ക്ക് മൂന്നും രണ്ടും ഹയര്‍ഗ്രേഡുകള്‍ ലഭിക്കും.

ക്ലാസ് മൂന്ന് ഓഫിസര്‍മാരായി മികച്ചസേവനം കാഴ്ചവെക്കുന്നവര്‍ക്കുള്ള അംഗീകാരമായി മാത്രമേ നാല് ഹയര്‍ ഗ്രേഡ് നല്‍കാവൂ.

കേന്ദ്രനിരക്കില്‍ എല്‍.ടി.സി(ലീവ് ട്രാവല്‍ കണ്‍സഷന്‍) അനുവദിക്കുന്നത് ആര്‍ജിത അവധിക്ക് പണം പറ്റുന്നതിനു പകരമായി മാത്രമാക്കണം. ക്രമസമാധാന ചുമതല നല്‍കേണ്ട എസ്.എച്ച്.ഒമാരെയും ഡി.വൈ.എസ്.പിമാരെയും തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ ബോര്‍ഡിന് രൂപം നല്‍കണം. അച്ചടി-സ്റ്റേഷനറി വകുപ്പുകള്‍ ലയിപ്പിക്കണം.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്കെയില്‍ 8,500-13,210 ല്‍നിന്ന് 17,000-35,700 ആയി ഉയരും. എല്‍.ഡി ക്ലര്‍ക്കിന്‍േറത് നിലവിലെ 9,940-16,580ല്‍നിന്ന് 21,100-43,600 ആയും 13,210-22,360 ആയിരുന്ന യു.ഡി ക്ലര്‍ക്കിന്‍െറ സ്കെയില്‍ 26,500-54,000 ആയും വര്‍ധിക്കും. ഇതാണ് യു.ഡി ടൈപ്പിസ്റ്റിന്‍െറയും അക്കൗണ്ടന്‍റിന്‍െറയുമൊക്കെയും സ്കെയില്‍.

എല്‍.പി-യു.പി അധ്യാപകര്‍ക്കും ഈ വര്‍ധനവരും. ജൂനിയര്‍ സൂപ്രണ്ടിന്‍േറത് 16,180-29,180ല്‍നിന്ന് 32,300-65,400 ആയി. ആദ്യത്തെ ഗസറ്റഡ് പോസ്റ്റായ സീനിയര്‍ സൂപ്രണ്ടിന്‍െറ സ്കെയില്‍ 18,740-33,680ല്‍നിന്ന് 37,500-75,600 ആയി. ഇവര്‍ക്കും ഒരു സ്കെയിലിന്‍െറ വര്‍ധനയുണ്ട്. സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറി ഹയര്‍ ഗ്രേഡിന്‍െറ സ്കെയില്‍ 36,140-49,740ല്‍ നിന്ന് 72,000-1,10,400 ആയും അണ്ടര്‍സെക്രട്ടറിയുടേത് 24,040-38,840 ആയിരുന്നത് 48,000-89,000 ഉം ആക്കി. ജോയിന്‍റ് സെക്രട്ടറിയുടേത് 44,640-58,640ല്‍നിന്ന് 89,000-1,17,600 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

അഡീഷനല്‍ സെക്രട്ടറിയുടേത് 46,640-59,840 ല്‍നിന്ന് 93,000-1,20,000 ആയും സ്പെഷല്‍ സെക്രട്ടറിയുടേത് 48,640-59,840ല്‍ നിന്ന് 97,000-1,20,000 ആയും ഉയര്‍ത്തി. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റിന്‍െറ സ്കെയില്‍ 13,900-24,040 ല്‍നിന്ന് 29,200-59,400 ഉം ആയി ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ ഇവര്‍ക്ക് അനുവദിച്ചിരുന്ന 1100 രൂപയുടെ സ്പെഷല്‍ പേ നിര്‍ത്തലാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്കെയില്‍ 89,000-1,17,000. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ക്കാണിത്. നേരത്തെ 44,640-58,460 ആയിരുന്നു. നോണ്‍ ഐ.പി.എസ് വിഭാഗത്തില്‍പ്പെടുന്ന സൂപ്രണ്ടുമാര്‍ക്കുള്ള ശമ്പളം 42,640-58,640ല്‍നിന്ന് 89,000-1,17,600 ആയി ഉയര്‍ത്തി.

ഹയര്‍ഗ്രേഡ് ഹെഡ്മാസ്റ്റര്‍മാരുടെ ശമ്പളസ്കെയില്‍ 22,360-37,940 ല്‍നിന്ന് 45,800-87,000 രൂപയായി വര്‍ധിച്ചു. സീനിയര്‍ ഗ്രേഡ് ഹൈസ്കൂള്‍ അസിസ്റ്റന്‍റ് സെലക്ഷന്‍ ഗ്രേഡിന്‍െറ സ്കെയില്‍ 39,500-79,200 ആയും സീനിയര്‍ ഗ്രേഡിന്‍േറത് 37,500-75,600 ഉം ഹൈസ്കൂള്‍ അസിസ്റ്റന്‍റിന്‍േറത് 30,700-62,400 ഉം ആക്കിയിട്ടുണ്ട്. പൊലീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹയര്‍ഗ്രേഡിന്‍േറത് 43,600-85,000 ഉം സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരുടേത് 41,500-83,000 ഉം ആക്കി ഉയര്‍ത്തി.

ഹയര്‍ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍മാരുടേത് 37,500-75,600ഉം സബ് ഇന്‍സ്പെക്ടര്‍മാരുടേത് 33,900-68,700 ആക്കി.ഡി.എച്ച്.എസ്, ഡി.എം.ഇ, ചീഫ് എന്‍ജിനീയര്‍ തുടങ്ങിയവരുടെ സ്കെയിലും 97,000-1,20,000 രൂപയായിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്കെയില്‍ 20,740-36,140 ല്‍നിന്ന് 41,500 -83,000 രൂപയായും വര്‍ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top