Flash News

“സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലി ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു

July 15, 2015 , കേരള കലാകേന്ദ്രം

Dr Sandhyaതിരുവനന്തപുരം: ആകര്‍ഷകവും മൗലികവുമായ രചനാശൈലി കൊണ്ട് മലയാളത്തില്‍ ശാശ്വത പ്രതിഷ്ഠ നേടിയ കവിയും കഥാകാരിയുമായിരുന്നു കമലാ സുരയ്യയെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി പ്രസ്താവിച്ചു.

സാഹിത്യകാരി കമലാ സുരയ്യയെ അനുസ്മരിക്കുന്നതിന് കേരള കലാകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച “സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ നാലാമത് കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് അഡ്വ. എ. നസീറക്ക് ധനകാര്യ മന്ത്രി കെ.എം. മാണി സമ്മാനിച്ചു.

ഡോ. ശ്രീരേഖ പണിക്കര്‍, ബീന ചന്ദ്രശേഖരമേനോന്‍, ജി.എസ്. ചാന്ദിനി, അഡ്വ. ആര്‍. ഷഹന എന്നിവര്‍ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡുകളും മന്ത്രി സമ്മാനിച്ചു.

കേരള കലാകേന്ദ്രത്തിന്‍റെ 2014 ലെ ശ്രീരത്ന അവാര്‍ഡ് പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യക്ക് മന്ത്രി കെ.എം. മാണി സമ്മാനിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, നിംസ് മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘിപ്പിച്ച പരിപാടിയില്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ, നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ-ചാന്‍സിലര്‍ എം.എസ്. ഫൈസല്‍ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ സ്വാഗതം ആശംസിച്ചു. ആര്‍. രജിത കൃതജ്ഞത പ്രകാശിപ്പിച്ചു. കെ.എസ്. പ്രവീണ്‍കുമാര്‍, എസ്. ശ്രീലക്ഷ്മി, ഭാവന വിജയന്‍ എസ്. അഞ്ജന, ജെ.വി.ആശ, കണ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി

Nazeera


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top