Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ഫാ. റോയി മൂലേച്ചാലിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌

July 20, 2015 , ജോയിച്ചന്‍ പുതുക്കുളം

image

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ രണ്ടു വര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം ഡിട്രോയിറ്റ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ വികാരിയായി സ്ഥാനമേല്‍ക്കുന്ന ഫാ. റോയി മൂലേച്ചാലിലിനു സമുചിതമായ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ജൂലൈ 12-ന്‌ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം ഇടവക ജനത ഒന്നായി റോയി അച്ചന്റെ സേവനങ്ങള്‍ക്ക്‌ നന്ദി പറയുകയും, ആശംസകള്‍ നേരുകയും ചെയ്‌തു.

ജൂലൈ 16-ന്‌ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ യാത്രയയപ്പ്‌ സമ്മേളനം മാര്‍ ജോയി ആലപ്പാട്ട്‌, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ദേവാലയ വികാരി ഫാ. അബ്രഹാം മുത്തോലത്ത്‌, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, സീറോ മലങ്കര ഇടവക വികാരി ഫാ. ബാബു മഠത്തിപ്പറമ്പില്‍ എന്നിവരുടെ സാന്നിധ്യത്താല്‍ മനോഹരമായി.

ഇടവകയുടെ ഉന്നമനത്തിനും, വ്യക്തികളുടെ ആത്മീയ ജീവതത്തിന്റെ പുരോഗതിക്കും റോയി അച്ചന്‍ നല്‍കിയ സേവനങ്ങളെ ഓര്‍ത്ത്‌ നന്ദി പറഞ്ഞ ഏവരും പുതിയ അജഗണങ്ങള്‍ക്കിടിയിലും ദൈവേഷ്‌ടം നിറവേറ്റാന്‍ അച്ചന്‌ കഴിയട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.

നല്ല വാക്കുകള്‍ക്കും മംഗളങ്ങള്‍ക്കും നന്ദി പറഞ്ഞ റോയി അച്ചന്‍ ഏവരുടേയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടു. യോഗത്തിനുശേഷം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ജൂലൈ 18-ന്‌ ശനിയാഴ്‌ച അമ്പതോളം ഇടവകാംഗങ്ങള്‍ റോയി അച്ചനെ പുതിയ കര്‍മ്മവേദിയായ ഡിട്രോയിറ്റേലേക്ക്‌ പ്രത്യേകം ഏര്‍പ്പെടുത്തിയ ബസ്സില്‍ അനുഗമിച്ചു.

image (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top