Flash News

വാഹനാപകടത്തില്‍ കുടുംബത്തിലെ നാലു പേര്‍ മരിച്ചു

July 23, 2015 , സ്വന്തം ലേഖകന്‍

karunagappally-acciകരുനാഗപ്പള്ളി: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ കാര്‍ യാത്രികരായ അഞ്ചുപേര്‍ തല്‍ക്ഷണം മരിച്ചു. മരിച്ചവരില്‍ മാതാവും രണ്ട് മക്കളും ചെറുമകനും ഉള്‍പ്പെടുന്നു.

ദേശീയപാതയില്‍ കരുനാഗപ്പള്ളി പുത്തന്‍തെരുവിനും വവ്വാക്കാവിനുമിടയില്‍ പുലിയന്‍കുളങ്ങര ആനന്ദ ജങ്ഷനുസമീപം ബുധനാഴ്ച രാവിലെ 7.40 ഓടെയായിരുന്നു അപകടം. മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് കാറില്‍ ഇടിക്കുകയായിരുന്നു.

ആറ്റിങ്ങല്‍ ആലംകോട് പെരുംകുളം തൊട്ടിക്കല്ല് ഷാഹിന മന്‍സിലില്‍ നസറുദ്ദീന്‍െറ ഭാര്യ ഷാഹിദ (42), മക്കളായ ഷാമിന (19), മുഹമ്മദ് ആലിഫ് (15), ഷാഹിദയുടെ ചെറുമകനും അസീം- ഷാഹിന ദമ്പതികളുടെ മകനുമായ മുഹമ്മദ് അജ്മല്‍ (നാല്), കാര്‍ ഡ്രൈവര്‍ ആലംകോട് കുന്നുവാരം കാവുംനട നബീല്‍ മന്‍സിലില്‍ അബ്ദുല്‍ ഷുക്കൂര്‍-ഫസീല ദമ്പതികളുടെ മകന്‍ നബീല്‍ (21) എന്നിവരാണ് മരിച്ചത്.

ഷാമിന ബിരുദവിദ്യാര്‍ഥിയും ആലിഫ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുമാണ്. ബസിലെ 13 യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്ക് പോയ ബസും വയനാടു നിന്ന് ആറ്റിങ്ങലിലേക്ക് പോയ മാരുതി ആള്‍ട്ടോ 800 കാറുമാണ് അപകടത്തില്‍പെട്ടത്. ബസ് മറ്റൊരു കാറില്‍ ഉരസിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കുകയായിരുന്നെന്ന് പറയുന്നു.

qq


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top