- Malayalam Daily News - http://www.malayalamdailynews.com -

ആര്യയുടെ പിതാവ് എത്തിയില്ല, സംസ്കാരം ഞായറാഴ്ച നടന്നേക്കും

aarya-died [1]കോന്നി: പിതാവ് സുരേഷ് വിദേശത്തുനിന്ന് വരാന്‍ വൈകുന്നതിനാല്‍ ആര്യയുടെ സംസ്കാരം വൈകുന്നു. സുരേഷ് ഞായറാഴ്ചയും എത്തിയില്ലങ്കില്‍ സംസ്കാരം അന്നുതന്നെ നടത്താനാണ് നീക്കം. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് സംസ്കാരം നടത്താനാണ് തീരുമാനം.

തിങ്കളാഴ്ച മരിച്ച ആര്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രി പത്തനംതിട്ടയില്‍ എത്തിച്ച് മോര്‍ച്ചറിയില്‍ വെച്ചിരുന്നു. വ്യാഴാഴ്ച പിതാവ് എത്തുമെന്ന പ്രതീക്ഷയില്‍ സംസ്കാരം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച വരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംസ്കാരം വെള്ളിയാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ചയും സുരേഷിന് എത്താന്‍ കഴിയില്ലന്ന അറിവാണ് സംസ്കാരം അനിശ്ചിതത്വത്തിലാക്കിയത്.

സൗദി ദമ്മാമില്‍ വെല്‍ഡിങ് വര്‍ക്ഷോപ്പില്‍ ജോലിചെയ്യുന്ന സുരേഷ് മകളെ കാണാതായ ഒമ്പതാംതീയതി മുതല്‍ നാട്ടില്‍വരാന്‍ ശ്രമിക്കുകയാണ്. 20ന് മകള്‍ മരിച്ചതറിഞ്ഞ് 23ന് വ്യാഴാഴ്ച വരാനുള്ള ശ്രമത്തിലായിരുന്നു പിതാവ്. എന്നാല്‍, വെള്ളിയാഴ്ചയും വരാന്‍ കഴിഞ്ഞില്ല. എംബസിയുമായി ബന്ധുക്കള്‍ ബന്ധപ്പെട്ടപ്പോള്‍ വരാനുള്ള ക്രമീകരണം വേഗം ചെയ്യുമെന്നാണ് മറുപടി ലഭിച്ചത്. സൗദിയില്‍നിന്ന് തിരികെ നാട്ടിലേക്ക് വരാനുള്ള റീ എന്‍ട്രി തരപ്പെടാത്തതാണ് പ്രശ്നം.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]