Flash News

ഏഴു ദിവസം നീണ്ടു നിന്ന ഭജന്‍ പുതിയ ലോക റെക്കാര്‍ഡ് സ്ഥാപിച്ചു

July 25, 2015 , പി.പി ചെറിയാന്‍

record1

കാലിഫോര്‍ണിയ: 173 മണിക്കൂറും 45 മിനിട്ടും തുടര്‍ച്ചയായി നടത്തിയ ഭജന്‍ പുതിയ വേള്‍ഡ് റിക്കാര്‍ഡ് സ്ഥാപിച്ചു. ജൂലായ് 12ന് രാവിലെ 8 മുതല്‍ ആരംഭിച്ച ഭജന്‍ ജൂലായ് 19ന് വൈകീട്ടു 2 മണി വരെയാണ് നീണ്ടു നിന്നത്.

ഇരുന്നൂറു വളണ്ടിയര്‍മാര്‍ 750 ഭജന്‍ ഗായകര്‍, 5000 ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഭജന്‍ പ്രോഗ്രാം കാലിഫോര്‍ണിയ കാര്‍ബണിലുള്ള ശ്രീരാം കബിര്‍ മന്ദിരത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് പ്രതിനിധി മൈക്കിള്‍ എം‌പറിക്ക് നിരീക്ഷകനായി പങ്കെടുത്തു.

ഇതിനു മുമ്പു 110 മണിക്കൂര്‍ നീണ്ടുനിന്ന ഭജനായിരുന്നു ലോകറിക്കാര്‍ഡില്‍ നിലവിലിരുന്നത്. പുതിയ ലോകറിക്കാര്‍ഡ് സ്ഥാപിക്കുന്നതില്‍ പനാമ, കാലിഫോര്‍ണിയ, ടെക്‌സസ്, അരിസോണ, ഫ്‌ളോറിഡാ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്ന് ശ്രീരാം കബീര്‍ മന്ദിര്‍ പ്രസിഡന്റ് മുകുന്ദഭായ് ഭക്ത പറഞ്ഞു.

4 വയസ്സു മുതല്‍ 86 വയസ്സുവരെയുള്ളവരാണ് ഭജനയില്‍ പങ്കെടുത്തത്. എല്ലാ ജീവജാലങ്ങളുടേയും നന്മക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും, ലോകത്തധിവസിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന് പ്രകടമായ മാറ്റം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

ഭജന്‍ പരിപാടി വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയവരേയും, പങ്കെടുത്തവരേയും പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.

record2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top