Flash News

കലാമിന് രാജ്യത്തിന്‍െറ വിട, ഏഴു ദിവസം ഒൗദ്യോഗിക ദുഃഖാചരണം, സംസ്കാരം രാമേശ്വരത്ത്

July 28, 2015 , സ്വന്തം ലേഖകന്‍

Abdul-Kalam_265ന്യൂദല്‍ഹി: മേഘാലയയിലെ ഷില്ലോംഗില്‍ തിങ്കളാഴ്ച രാത്രി അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍കലാമിന്‍െറ മൃതദേഹം ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലത്തെിക്കും. ജന്മനാടായ രാമേശ്വരത്താണ് അന്ത്യകര്‍മം. രാജ്യത്ത് ഏഴു ദിവസം ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ഷിലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രഭാഷണ പരിപാടിക്കിടെയാണ് അബ്ദുല്‍കലാം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. തിങ്കളാഴ്ച വൈകീട്ട് 5.40നാണ് കലാം എത്തിയത്. ‘വാസയോഗ്യമായ ഗ്രഹം’ എന്ന വിഷയത്തില്‍ സംസാരിക്കാനാണ് അദ്ദേഹം എത്തിയത്. 6.35ന് അദ്ദേഹം പ്രഭാഷണം തുടങ്ങി. അഞ്ചുമിനിറ്റ് സംസാരിച്ചപ്പോഴേക്കും കലാം കുഴഞ്ഞുവീണു. ബഥനി ആശുപത്രിയിലത്തെിക്കുമ്പോള്‍ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു. രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം കഠിനശ്രമം നടത്തിയെങ്കിലും 7.45ന് കലാം അന്ത്യശ്വാസം വലിച്ചു.

തുടര്‍ന്ന് കലാമിന്‍െറ മൃതദേഹം സൈനിക ആശുപത്രിയിലത്തെിച്ചു. ചൊവ്വാഴ്ച രാവിലെ 5.30ന് ഗുവാഹതിയിലത്തെിച്ച ശേഷം മൃതദേഹം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച കലാമിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും അനുശോചനയോഗം ചേര്‍ന്ന് പിരിയും.

2002- 07 കാലത്ത് രാഷ്ട്രപതിയായിരുന്ന കലാം ഇന്ത്യയുടെ മിസൈല്‍ സാങ്കേതികവിദ്യയുടെ പിതാവായി അറിയപ്പെടുന്നു. 1931 ഒക്ടോബര്‍ 15ന് രാമേശ്വരത്ത് വള്ളക്കാരനായ ജൈനുലാബിദീന്‍െറയും ആഷ്യാമ്മയുടെയും മകനായി ജനിച്ചു. കക്ക പെറുക്കിയും പത്രം വിറ്റുമാണ് പഠനച്ചെലവ് കണ്ടത്തെിയത്. രാമനാഥപുരത്തെ ഷെവാര്‍ട് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുച്ചിറപ്പള്ളിയിലെ സെന്‍റ് ജോസഫ് കോളജില്‍നിന്ന് ബി.എസ്സി പാസായി. 1954ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു. 1958ല്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ ട്രെയിനിയായി ചേര്‍ന്നു. പിന്നീട് ചെന്നൈ ഐ.ഐ.ടിയില്‍ ഉപരിപഠനം. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറായി. 1963-64 കാലത്ത് യു.എസിലെ നാഷനല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷനില്‍ പഠിതാവായിരുന്നു. 1964 ല്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്ന കലാം ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ റേഞ്ച് സേഫ്റ്റി ഡയറക്ടര്‍ ആയിരുന്നു.

1998ല്‍ പൊഖ്റാന്‍ ആണവ വിസ്ഫോടനത്തിന് ചുക്കാന്‍ പിടിച്ചത് കലാമായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്‍െറയും ലോഞ്ചിങ് വെഹിക്കിളിന്‍െറയും അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും നിസ്തുല സംഭാവന നല്‍കി.

രാഷ്ട്രം ഭാരതരത്നയും പത്മഭൂഷണും നല്‍കി ആദരിച്ചു. ഇന്ത്യ 2020, വിങ്സ് ഓഫ് ഫയര്‍, ഇഗ്നൈറ്റഡ് മൈന്‍ഡ്സ് എന്നിവയാണ് പ്രധാന കൃതികള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top