Flash News

ക്വാര്‍ട്ടേഴ്സില്‍ അനാശാസ്യം; കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിക്കാനത്തെിയവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു

August 4, 2015 , സ്വന്തം ലേഖകന്‍

mdnകോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടിച്ചത്തെിയ നാട്ടുകാര്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പൊലീസ് ലാത്തിവീശി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

മരവട്ടത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍, ഇവിടെ വിരുന്നിനത്തെിയ കുടുംബങ്ങളില്‍പെട്ടവര്‍ മദ്യപിച്ച് ബഹളം വെച്ചതിനത്തെുടര്‍ന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ക്വാര്‍ട്ടേഴ്സ് ഉടമയുടെ ആവശ്യപ്രകാരം കുടുംബങ്ങളോട് മടങ്ങിപ്പോവാന്‍ പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍, മദ്യപിച്ച് ബഹളം വച്ചവരെ കസ്റ്റഡിയിലെടുക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജനക്കൂട്ടം തിരിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായതോടെ നാട്ടുകാരില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആളുകള്‍ സംഘടിച്ചത്തെിയത്. മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു കല്ലേറ്. കല്ലേറില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് കേടുപറ്റി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top