Flash News

63,000 രൂപക്ക് പെണ്‍കുഞ്ഞിനെ വിറ്റ കേസില്‍ പിതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

August 9, 2015 , സ്വന്തം ലേഖകന്‍

arrest-handcuffs.jpg.image.784.410കോയമ്പത്തൂര്‍: കന്യാകുമാരിയില്‍ പെണ്‍കുഞ്ഞിനെ 63,000 രൂപക്ക് വിറ്റ കേസില്‍ പിതാവ് ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മാണ തൊഴിലാളിയായ കോയമ്പത്തൂര്‍ ശൗരിപാളയം മട്ടച്ചാള വീഥി രാമനാണ് (31) പിടിയിലായ പിതാവ്. ഏജന്‍റുമാരായി പ്രവര്‍ത്തിച്ച കന്യാകുമാരിയില്‍ നഴ്സായി ജോലി ചെയ്യുന്ന റീത്ത (38), നാഗര്‍കോവില്‍ തങ്കസ്വാമി (40), കോയമ്പത്തൂര്‍ ശൗരിപാളയം കുമാരസ്വാമി (48) എന്നിവരെയും പിടികൂടി.

ആറ് വര്‍ഷം മുമ്പാണ് രാമന്‍ മീനയെ (25) പ്രേമവിവാഹം കഴിച്ചത്. അഞ്ച് വയസ്സുള്ള മകനും മൂന്ന് വയസ്സുള്ള മകളുമുണ്ട്. ഒരു വര്‍ഷം മുമ്പും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ആണ്‍കുട്ടിയെ പ്രതീക്ഷിച്ച രാമന് പെണ്‍കുട്ടിയെ വളര്‍ത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ജൂലൈ 28ന് രാമന്‍ കുടുംബസമേതം മണ്ടക്കാട് ഭഗവതിയമ്മന്‍ കോവിലില്‍ പോയത്. ക്ഷേത്രത്തില്‍വെച്ച് രാമന്‍ ഭാര്യ അറിയാതെ പെണ്‍കുഞ്ഞുമായി പുറത്തുകടന്നു. അല്‍പസമയത്തിനകം തിരിച്ചത്തെിയ രാമന്‍ പെണ്‍കുഞ്ഞിനെ കാണാനില്ലന്ന് ഭാര്യയെ അറിയിച്ചു. ക്ഷേത്രത്തിലും പരിസരത്തും ഏറെസമയം തിരച്ചില്‍ നടത്തിയതിനുശേഷം കോയമ്പത്തൂരില്‍ കുടുംബം തിരിച്ചത്തെി.

സാധാരണ നിലയില്‍ ചെലവിന് പണം തരാത്ത ഭര്‍ത്താവ് പൊടുന്നനെ 2,000 രൂപ നല്‍കിയതും രാമന്‍െറ പക്കല്‍ കൂടുതല്‍ പണം ഉണ്ടായതും മീനക്ക് സംശയത്തിന് കാരണമായി. ക്ഷേത്രത്തില്‍ കാണാതായ കുഞ്ഞിനെ ദൈവം രക്ഷിച്ചുകൊള്ളുമെന്നാണ് രാമന്‍ പറഞ്ഞിരുന്നത്. മദ്യപിച്ചത്തെിയ രാമന്‍ മൂന്ന് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലന്നും മൂന്നാമത്തെ കുഞ്ഞ് നല്ല സ്ഥലത്ത് സന്തോഷമായി കഴിയുന്നുണ്ടെന്നും വിളിച്ചുപറഞ്ഞതോടെയാണ് മീന പീളമേട് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് കന്യാകുമാരിയില്‍നിന്ന് കുഞ്ഞിനെ മോചിപ്പിച്ചു. കുഞ്ഞിനെ ശനിയാഴ്ച രാവിലെ മാതാവിനെ ഏല്‍പ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top