Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****    കൊവിഡ്-19 വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല ഒരുങ്ങുന്നു, അസ്വസ്ഥരായി മാതാപിതാക്കള്‍   ****    കേരളത്തെ തണുപ്പിക്കാന്‍ കാലവര്‍ഷമെത്തി, ഇനി നാലു മാസക്കാലം മഴക്കാലം   ****   

മേരിക്കുട്ടി വെള്ളിയാന്റെ സംസ്‌കാരം ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച

August 21, 2015 , ജോയിച്ചന്‍ പുതുക്കുളം

obit_marykuttyvellian_picമയാമി, ഫ്‌ളോറിഡ: കോട്ടയം ഒളശ്ശ വെള്ളിയാന്‍ വീട്ടില്‍ പരേതനായ ജോസഫ്‌ വെള്ളിയാന്റെ ഭാര്യ നിര്യാതയായ മേരിക്കുട്ടി വെള്ളിയാന്റെ (മേരമ്മ- 84) സംസ്‌കാരം ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച.

പൊതുദര്‍ശനം ഓഗസ്റ്റ്‌ 21-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 9 വരെയും, സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ മിയാമി സെന്റ്‌ ജൂഡ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ചിലും (1105 NW 6Th AVE, Fort Lauderdale, FL- USA-33311) തുടര്‍ന്ന്‌ സംസ്‌കാരം ലോണ്ടര്‍ ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്ക്‌ സെമിത്തേരിയിലും (2001 SW 4TH AVE, Fort Lauderdale, FL- USA – 33315) നടക്കും.

പരേത കോട്ടയം എസ്‌.എച്ച്‌ മൗണ്ട്‌ കൊപ്പുഴ കുടുംബാംഗം പരേതരായ ജോണിന്റേയും അന്നമ്മയുടേയും മകളാണ്‌. പരേത ദീര്‍ഘകാലം കോട്ടയം ജില്ലാ ആശുപത്രയില്‍ നേഴ്‌സിംഗ്‌ സൂപ്രണ്ടായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മക്കളോടും കൊച്ചുമക്കളോടുമൊപ്പം മയാമിയിലായിരുന്നു താമസം.

മക്കള്‍: ബിനു, ഷൈനി, മിനി, പുഷ്‌പ, എബി വെള്ളിയാന്‍. മരുമക്കള്‍: അലക്‌സ്‌ ചിലമ്പത്ത്‌, ടോമി തച്ചേട്ട്‌, ഫിലിപ്പ്‌ കുടുംന്തിയില്‍, ജോണി ഞാറവേലില്‍, ജോസ്‌നി തൈയ്‌ക്കാട്ട്‌ (എല്ലാവരും യു.എസ്‌.എ). ചെറുമക്കള്‍: ബിനിത, ബ്രിയാന, ബെന്‍ജമിന്‍ ചിലമ്പത്ത്‌, ചെല്‍സി, സിന്ധ്യ തച്ചേട്ട്‌, ടോണി കുടുംന്തിയില്‍, ക്രിസ്റ്റി, കുര്യാച്ചന്‍ ഞാറവേലില്‍, മെറിന്‍ വെള്ളിയാന്‍.

സഹോദരങ്ങള്‍: പരേതയായ തങ്കാനി പോട്ടൂര്‍, പരേതയായ അമ്മിണി കണ്ടച്ചാംകുന്നേല്‍, ആലീസ്‌ മുരിങ്ങോത്ത്‌, തോമസ്‌ ജോണ്‌ കൊപ്പുഴയില്‍, സൂസമ്മ കറുത്തേടത്ത്‌, ബാബു ജോണ്‍ കൊപ്പുഴയില്‍, മോളിക്കുട്ടി പതിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനു ചിലമ്പത്ത്‌ (954 309 7023), ജോണി ഞാറവേലില്‍ (954 732 8970).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top