Flash News

ഗുരുദേവ ജയന്തി , ഓണാഘോഷം ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍

August 21, 2015 , ജോയിച്ചന്‍ പുതുക്കുളം

image (1)ഫിലാഡല്‍ഫിയ: ശ്രീനാരായണ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ 161 മത് ഗുരുദേവ ജയന്തിയും ഓണവും സംയുക്തമായി ഗുരുദേവ മന്ദിരത്തില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു. രാവിലെ 11 :00 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ ശ്രീമദ് ബോധി തീര്‍ത്ഥ സ്വാമികള്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.

രാവിലെ 11 :00 മണിക്ക് വിശേഷാല്‍ ഗുരു പൂജയും സമൂഹ പ്രാര്‍ത്ഥനയും നടക്കുന്നതാണ്. പാരമ്പര്യ തനിമയോടെയുള്ള ഓണ സദ്യയ്ക്കു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന്, വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന ജയന്തി സമ്മേളനത്തില്‍ വച്ച് കേരള കൗമുദി ചീഫ് സബ് എഡിറ്ററും പ്രമുഖ പ്രഭാഷകനും ഗുരു സാഗരം കോള മിസ്റ്റുമായ ശ്രീ. സജീവ് കൃഷ്ണന്റെ ദൈവദശകം പ്രഭാഷണ ഡി.വി.ഡി ‘ ദൈവദശകം ആത്മസഞ്ചാര’ ത്തിന്റെ നോര്‍ത്ത് അമേരിക്കയിലെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നു.

എസ്.എന്‍ .എ. വാര്‍ഷിക പിക്‌നിക്കിന്റെ ഭാഗമായ നടത്തപ്പെട്ട വിവിധ കായിക മത്സരങ്ങളില്‍ വിജയികളാ യാവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യുന്നതായിരിക്കും . പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി സംഘടനയുടെ പ്രസിഡണ്ട് കെ. എന്‍.രാജന്‍ കുട്ടി , വൈസ് പ്രസിഡണ്ട് യശോധര വാസുദേവന്‍ , ജനറല്‍ സെക്രട്ടറി മുരളി വേങ്ങശ്ശേരി , ജോയിന്റ് സെക്രട്ടറി അനുരാജ്, ജോയിന്റ് ട്രഷറര്‍ ബിന്ദു കൃഷ്ണന്‍ , വനിതാ ഫോറം ചെയര്‍ പേഴ്‌സണ്‍ പ്രസന്ന സദാനന്ദന്‍, യൂത്ത് ഫോറം ചെയര്‍ പേഴ്‌സണ്‍ മീനാക്ഷി കുരിയാക്കോട്ട് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top