Flash News
കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****    ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി നമുക്ക് വീണ്ടും സമാധാന ചര്‍ച്ച നടത്താം; നരേന്ദ്ര മോദിക്ക് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്   ****    ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ചുമതലകളില്‍ നിന്ന് നീക്കി പോപ്പ് ഫ്രാന്‍സിസ്; ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന്   ****    വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം “എന്റെ കാവ്യഭാവനകള്‍” പ്രകാശനം ചെയ്തു   ****    ഫ്‌ളോറന്‍സ് ദുരന്ത ബാധിതര്‍ക്ക് ഭക്ഷണ പാക്കറ്റുകളുമായി പ്രസിഡന്റ് ട്രം‌പ്   ****   

ഓപ്പറേഷന്‍ തീയേറ്ററില്‍ ഓണസദ്യ വിളമ്പി, തിരുവന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വിവാദത്തില്‍; അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

August 23, 2015 , ഷാഹിദ് വൈപ്പി

onamതിരുവനന്തപുരം: ഓപ്പറേഷന്‍ തീയേറ്ററില്‍ ഓണസദ്യ വിളമ്പിയ വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വിവാദത്തില്‍. ഹൃദോഗ വിഭാഗത്തിലെ ഓപ്പറേഷന്‍ തിയറ്ററിലാണ്‌ ഓണാഘോഷം നടന്നത്‌. അണുവിമുക്‌തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്ററില്‍ പൂക്കളവുമിട്ട്‌ ഓണസദ്യ വിളമ്പിയതായാണ് ആരോപണം.

എന്നാല്‍ തങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലത്താണ് ഓണസദ്യ വിളമ്പിയതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. തിയേറ്ററില്‍ സ്‌റ്റാഫിന്‌ ഭക്ഷണം കഴിക്കാനുളള സ്‌ഥലത്താണ്‌ ഓണസദ്യ വിളമ്പിയതെന്നാണ്‌ ഇവരുടെ വാദം. അതേസമയം ഇത്രയധിക ആളുകള്‍ക്ക് ഇവിടെ സദ്യ വിളമ്പിയത്‌ ന്യായീകരിക്കാനാവില്ലെന്നാണ്‌ വിമര്‍ശകര്‍ പറയുന്നത്‌.

സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തി. ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ സദ്യ വിളമ്പാന്‍ മാത്രം മണ്ടന്മാരല്ല ഡോക്ടര്‍മാരെന്നാണ് അദ്ദേഹം പറഞ്ഞത്. അനാസ്‌ഥ കാട്ടി എന്ന വാര്‍ത്തകള്‍ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌ ശിവകുമാര്‍ പറഞ്ഞു. ആശുപത്രി കാന്റീനിലാണ്‌ സദ്യ വിളമ്പിയത്‌ എന്നാണ്‌ താനറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top