Flash News

ഇന്ത്യയില്‍ 96.63 കോടി ഹിന്ദുക്കളും 17.22 കോടി മുസ്ലിംകളും

August 25, 2015 , സ്വന്തം ലേഖകന്‍

census-2011-india-1-638ന്യൂഡല്‍ഹി: സാമുദായിക ജനസംഖ്യാ കണക്ക് അനുസരിച്ച് ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം 96.63 കോടി. മുസ്ലിംകള്‍ 17.22 കോടിയാണ്. ക്രൈസ്തവര്‍ 2.78 കോടിയാണ്. 2001ലെ സെന്‍സസുമായി തട്ടിച്ചുനോക്കുമ്പോള്‍ ഹിന്ദു ജനസംഖ്യയില്‍ 0.7 ശതമാനത്തിന്‍െറ കുറവുണ്ട്. മുസ്ലിം ജനസംഖ്യ 10 വര്‍ഷത്തിനിടയില്‍ 0.8 ശതമാനം വര്‍ധിച്ചു. ക്രൈസ്തവരുടെയും ജൈനരുടെയും ജനസംഖ്യയില്‍ കാര്യമായ ഏറ്റക്കുറച്ചിലില്ല. സിഖുകാരുടെ എണ്ണം 0.2 ശതമാനം കുറഞ്ഞു. ബുദ്ധമതക്കാരുടെ ജനസംഖ്യ 0.1 ശതമാനം ഇടിഞ്ഞു.

2011 വരെയുള്ള 10 വര്‍ഷത്തിനിടെ ജനസംഖ്യാ വര്‍ധനയുടെ തോത് 17.7 ശതമാനമാണ്. ഹിന്ദുക്കളുടെ കാര്യത്തില്‍ 16.8, മുസ്ലിംകള്‍ 24.6, ക്രൈസ്തവര്‍ 15.5 ശതമാനം വീതം. സിഖുകാരുടെ ജനസംഖ്യാ വളര്‍ച്ചത്തോത് 8.4, ബുദ്ധമതക്കാര്‍ 6.1 ശതമാനം, ജൈനന്മാര്‍ 5.4 ശതമാനം വീതമാണ്.

2011ലെ കണക്കുപ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121.09 കോടിയാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളുടെ ജനസംഖ്യാ വിവരങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിഖുകാര്‍ 2.08 കോടി അഥവാ 1.7 ശതമാനം. ബുദ്ധമതക്കാരുടെ എണ്ണം 0.84 കോടിയാണ് (0.7 ശതമാനം). ജൈനന്മാര്‍ 0.4 ശതമാനം അഥവാ 0.45 കോടി. മറ്റു മതവിഭാഗങ്ങളുടെ ഗണത്തില്‍പെടുന്നവര്‍ 0.79 കോടിയാണ്. മതം രേഖപ്പെടുത്താത്തവര്‍ 29 ലക്ഷം അഥവാ 0.2 ശതമാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top