Flash News

ഡോ. ജോസ് കാനാട്ട്, പി.പി ചെറിയാന്‍, മാത്യു മൂലേച്ചേരില്‍ പി.എം.എഫ് അഡ്‌വൈസറി ബോര്‍ഡിലേക്ക്

August 27, 2015 , ജീമോന്‍ റാന്നി

ssss

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ അഡ്‌വൈസറി ബോര്‍ഡിലേക്ക് അമേരിക്കയില്‍ നിന്ന് ഡോ. ജോസ് കാനാട്ട്, പി.പി ചെറിയാന്‍, മാത്യു മൂലേച്ചേരില്‍ എന്നിവരെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 6,7 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ഗ്ലോബല്‍ പ്രവാസി സംഗമത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഐകകണ്ഠേന അഡ്‌വൈസറി ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തത്.

ഡോ. ജോസ് കാനാട്ടാണ് അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), കെ.വൈ ഷമീര്‍ യൂസഫ് (സൗദി അറേബ്യ), ഡായിസ് ഇടിക്കുള (ദുബായ്), ഉമേഷ് മേനോന്‍, ജോസ് മാത്യു പനച്ചിക്കല്‍ (ഓസ്ട്രിയ), ഡോ. ജോര്‍ജ് മാത്യു (ദുബായ്), ഡോ. സുന്ദര മേനോന്‍, പി.വി ഗംഗാധരന്‍, അത്താഫി രാമചന്ദ്രന്‍, ഷാഹിദ കമാല്‍ എന്നിവരാണ് മറ്റ് അഡ്‌വൈസറി ബോര്‍ഡ് അംഗങ്ങള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top