Flash News

എന്‍.കെ ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മലയാളി എഫ്.എം തല്‍സമയം സം‌പ്രേക്ഷണം ചെയ്യും

August 27, 2015 , ബെന്നി പരിമണം

mfm photo

ചിക്കാഗോ: ഒരു ദശാബ്ദ കാലമായി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ആവേശത്തിന്റെ അലകള്‍ സമ്മാനിച്ച എന്‍.കെ ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ മല്‍സരം സെപ്‌റ്റംബര്‍ ആറാം തിയ്യതി ചിക്കാഗോയില്‍ നടക്കുമ്പോള്‍ മല്‍സരങ്ങളുടെ ആവേശം ഒട്ടും ചോരാതെത്തന്നെ പ്രവാസികളുടെ പ്രിയ സംഖി മലയാളി എഫ്.എം ലോകമെമ്പാടുമുള്ള വോളിബോള്‍ പ്രേമികള്‍ക്കായി തല്‍സമയം സം‌പ്രേക്ഷണം ചെയ്യുന്നു.

കൈരളി ലയണ്‍സ് ചിക്കാഗോ ആതിഥ്യം വഹിക്കുന്ന പത്താമത് എന്‍.കെ ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക മീഡിയാ പാര്‍ട്ടണര്‍ കൂടിയാണ് മലയാളി എഫ്.എം. ഇതിനു മുന്‍പ് നോര്‍ത്ത് അമേരിക്കയിലെ പ്രമൂഖ വോളിബോള്‍ മത്സരങ്ങളായ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍, ബ്ലസണ്‍ ജോര്‍ജ്ജ് മെമ്മോറിയല്‍ എന്നിവയുടെയും തല്‍സമയം സം‌പ്രേക്ഷണം മലയാളി എഫ്.എം ലോകമെമ്പാടുമുള്ള വോളിബോള്‍ പ്രേമികളില്‍ എത്തിച്ചിട്ടുണ്ട്.

മത്സരം ആരംഭിക്കുന്നത് മുതല്‍ ഫൈനല്‍ വരെയുള്ള എല്ലാ മത്സരങ്ങളും തല്‍സമയം സം‌പ്രേക്ഷണം ചെയ്യുന്നതോടൊപ്പം, വിവിധ വോളിബോള്‍ മത്സരങ്ങളില്‍ മത്സരത്തിന്റെ ആവേശം കാണികളില്‍ എത്തിച്ച മലയാളി എഫ്.എം ടീം ആംഗം സിജ മാത്യു മാമൂട്ടില്‍ നല്‍കുന്ന തല്‍സമയ വിവരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ലോകത്തിന്റെ ഏതുഭാഗത്തിരുന്നും www.malayalifm.com/live എന്ന വെബ്സൈറ്റിലൂടെ സെപ്‌റ്റം‌ബര്‍ 6 ഞായറാഴ്ച രാവിലെ 9 മണി (അമേരിക്കന്‍ സെന്‍ഡ്രല്‍ ടൈം) മുതല്‍ മത്സരങ്ങള്‍ കാണാവുന്നതാണ്.

നോര്‍ത്ത് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും പങ്കെടുക്കുന്ന വോളിബോള്‍ ടീമുകളുടെ മികച്ച പ്രകടനങ്ങളും, അത്യുഗ്രന്‍ സ്മാഷുകളും, എതിരാളിയെ പരാജയപ്പെടുത്തുവാന്‍ ഒരുക്കുന്ന തന്ത്രങ്ങളും എല്ലാ വോളിബോള്‍ പ്രേമികളിലും ആവേശത്തിന്റെ മുഹൂര്‍ത്തങ്ങള്‍ തീര്‍ക്കുമെന്നതില്‍ സംശയമില്ല.

ചിക്കാഗോ ഡസ്‌പ്ലെയ്ന്‍സിലുള്ള മെയ്ന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ നടത്തപ്പെടുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ തല്‍സമയ സം‌പ്രേക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി മലയാളി എഫ്.എം ടീം അംഗങ്ങള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top