- Malayalam Daily News - http://www.malayalamdailynews.com -

ഒൗറംഗസീബ് റോഡ് ഇനി കലാം റോഡ്

aurangzeb-road_647_082815051544 [1]ന്യൂഡല്‍ഹി: തലസ്ഥാനത്തെ ഒൗറംഗസീബ് റോഡിന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ പേരിടും. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. താജ് മാന്‍സിങ് ഹോട്ടലിനു മുന്നില്‍നിന്ന് തുടങ്ങി സഫ്ദര്‍ജങ് റോഡിനരികില്‍ ചെന്നു ചേരുന്ന റോഡാണിത്.

തീരുമാനത്തെ സ്വാഗതം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റു ചെയ്തത് അവകാശവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്നു. നഗരസഭാ യോഗത്തിലെ തീരുമാനത്തിനു തൊട്ടുപിന്നാലെ കെജ്രിവാള്‍ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.

ഇതോടെ കെജ്രിവാള്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രിക്ക് താന്‍ നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടിയെന്നും ബി.ജെ.പി എം.പി മഹേഷ് ഗിരി പ്രസ്താവിച്ചു. റോഡിന് ക്രൂര ചക്രവര്‍ത്തിയായ ഒൗറംഗസീബിന്‍െറ പേര് ഒഴിവാക്കി രാജ്യസ്നേഹിയായ കലാമിന്‍െറ പേര് നല്‍കുമ്പോള്‍ ചരിത്രത്തിനു പറ്റിയ തെറ്റു തിരുത്തുകയാണെന്നും ഗിരി പറഞ്ഞു.

ഒൗറംഗസീബ് റോഡിന്‍െറ പേരു മാറ്റണമെന്ന ആവശ്യം 2014 മുതല്‍ ഉയര്‍ന്നിരുന്നവെന്നും ഗുരു ഗോബിന്ദ് സിങ് റോഡ് എന്നോ ദാരാ ശിഖോ റോഡ് എന്നോ മാറ്റാനായിരുന്നു ആവശ്യമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]