Flash News

സ്റ്റാറ്റന്‍ഐലന്റില്‍ തിരുവോണാഘോഷങ്ങള്‍ക്ക്‌ വിശിഷ്‌ടാതിഥികള്‍ പങ്കെടുക്കും

September 5, 2015 , ബിജു ചെറിയാന്‍

all

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ ആറാം തീയതി ഞായറാഴ്‌ച നടക്കുന്ന തിരുവോണാഘോഷങ്ങളുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ആരംഭിക്കുന്ന തിരുവോണ സദ്യയോടെ ചടങ്ങുകള്‍ ആരംഭിക്കും. വിഭവസമൃദ്ധവും രുചികരവുമായ ഓണസദ്യയാണ്‌ ഇത്തവണ ഒരുക്കിയിരിക്കുന്നത്‌. താലപ്പൊലിയുടേയും വിവിധ വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിശിഷ്‌ടാതിഥികളേയും മഹാബലിയേയും അസോസിയേഷന്‍ ഭാരവാഹികളേയും വേദിയിലേക്ക്‌ സ്വീകരിച്ചാനയിക്കും.

പ്രസിഡന്റ്‌ സാമുവേല്‍ കോശിയുടെ അധ്യക്ഷഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിശിഷ്‌ടാതിഥികളായ ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, കേരളാ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ അംഗവും, മഹിളാ കോണ്‍ഗ്രസ്‌ ഓള്‍ ഇന്ത്യാ ജനറല്‍ സെക്രട്ടറിയുമായ സിമി റോസ്‌ബെല്‍ ജോണ്‍, കവടിയാര്‍ കൊട്ടാരം അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രദീപ്‌ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും.

തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തിരുവാതിരകളി, മലയാളി അസോസിയേഷന്റെ അഭിമാനമായ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍, ന്യൂജേഴ്‌സിയിലെ മിത്രാസ്‌ അവതരിപ്പിക്കുന്ന സംഗീത-നൃത്ത- നാടക സമന്വയമായ കലാവിരുന്ന്‌, വള്ളംകളി തുടങ്ങി മൂന്നുമണിക്കൂര്‍ നീണ്ട കലാപരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഫ്രെഡ്‌ കൊച്ചിന്‍ ആണ്‌ കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍.

ന്യൂ ഡ്രോപ്പ്‌ ഹൈസകൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സമയക്ലിപ്‌തതയോടെ നടത്തുന്ന പൊന്നോണം 2015-ലേക്ക്‌ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ പ്രസിഡന്റ്‌ സാമുവേല്‍ കോശി, തിരുവോണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, സെക്രട്ടറി റോഷന്‍ മാമ്മന്‍, ട്രഷറര്‍ ജോര്‍ജ്‌ പീറ്റര്‍, വൈസ്‌ പ്രസിഡന്റ്‌ സണ്ണി കോന്നിയൂര്‍, ജോയിന്റ്‌ ട്രഷറര്‍ ആന്റോ ജോസഫ്‌ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാമുവേല്‍ കോശി (പ്രസിഡന്റ്‌), ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (കോര്‍ഡിനേറ്റര്‍), റോഷന്‍ മാമ്മന്‍ (സെക്രട്ടറി), ജോര്‍ജ്‌ പീറ്റര്‍ (ട്രഷറര്‍), സണ്ണി കോന്നിയൂര്‍ (വൈസ്‌ പ്രസിഡന്റ്‌), ആന്റോ ജോസഫ്‌ (ജോ. സെക്രട്ടറി).

വിലാസം: New Drop High School, 465 NewDrop Lane, Staten Island, NY 10306.

CHENDAMELAM

MASI ONAM 2014-3

MASI ONAM 2014-14


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top