Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി   ****    രാസബന്ധം (കഥ)   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****   

‘നാമി’ അവാര്‍ഡ്‌ ജേതാവായ ജോണ്‍ പി. ജോണിനെ ഫൊക്കാന അഭിനന്ദിച്ചു

September 6, 2015 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

11227864_876557785713034_5928107583845310922_nന്യൂയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റും കരുത്തുറ്റ തേരാളിയും നോര്‍ത്ത്‌ അമേരിക്കയില്‍ സാമുഹിക സാംസ്ക്കാരിക രംഗങ്ങളില്‍ ജലിച്ചു നില്‍ക്കുന്ന ജോണ്‍ പി. ജോണിനെ ‘നാമി’ (പ്രവാസി ചാനല്‍ നല്‍കുന്ന നോര്‍ത്ത്‌ അമേരിക്കന്‍ മലയാളീ ഓഫ്‌ ദി ഇയര്‍) അവാര്‍ഡ്‌ ജേതാവായി തെരഞ്ഞെടുത്ത ജോണ്‍ പി. ജോണിനെ ഫൊക്കാന അഭിനന്ദിച്ചു, അതിനോടൊപ്പം തന്നെ ഇതു അര്‍ഹതക്കുള്ള അംഗീകാരം കൂടിയാണെന്നും ഫൊക്കാന അഭിപ്രായപ്പെട്ടു. അവാര്‍ഡ്‌ ദാനം സെപ്തംബര്‍ 7 തിങ്കളാഴ്ച 5.00 PM ന് Glen Oaks H.S. auditorium, 74-20 Common Wealth Blvd, Bellerose, NY 11420 വെച്ച് നടക്കും.

ജോണ്‍ പി. ജോണ്‍ ഫൊക്കാന പ്രസിഡന്റ്‌ ആയതിനു ശേഷം ചാരിറ്റിക്ക്‌ മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും, പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും അദ്ദേഹം തീരുമാനനിച്ചു.

ഓരോ വര്‍ഷവും സാധാരണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കൊടുക്കുന്ന കാരുണ്യവും അംഗീകാരവുമാണ്‌ ഫൊക്കാനയുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമെന്ന്‌ ജോണ്‍ പി. ജോണ്‍ അഭിപ്രായപ്പെട്ടു. ഇതുതന്നെ അദ്ദേഹത്തിന്റെ മനുഷ്യ സ്‌നേഹത്തിന്റെ ഒരു തെളിവാണ്‌. എപ്പോഴും ചിരിച്ചുകൊണ്ടു കാണപ്പെടുന്ന ജോണ്‍ പി. ജോണ്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്‌.

1968 ല്‍ ഇരുപത് അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളീ സമാജം നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായി മാറ്റിയതില്‍ ജോണ്‍ പി. ജോണിന്റെ സംഘടനാപാടവത്തിനു ഒരു തെളിവാണ്‌. ഫൊക്കാന പ്രസിഡന്റ്‌ ആയ ജോണ്‍ പി. ജോണ്‍ പത്തു തവണ ടോറന്റോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ്‌ ആയി എന്ന്‌ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനപിന്തുണ മനസിലാകും.
കാനഡയിലെ അറിയപ്പെടുന്ന വ്യവസായി കൂടിയായ ജോണ്‍ പി ജോണ്‍. കോട്ടയം കളത്തില്‍പ്പടി സ്വദേശിനി ആന്‍ ആണ്‌ ഭാര്യ.

സെക്രട്ടറി വിനോദ്‌ കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ജോയി ചെമ്മാച്ചേല്‍, ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുരിയപ്പുറം, അസോ.ജോയിന്റ്‌ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി നേതാക്കള്‍ ജോണ്‍ പി. ജോണിനെ അഭിനന്ദിച്ചു .

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top