Flash News

നടി ശരണ്യ മോഹന്‍ വിവാഹിതയായി

September 7, 2015 , സ്വന്തം ലേഖകന്‍

vivahitharaya nadi saranya mohanum aravind krishnanumആലപ്പുഴ: സിനിമാനടിയും നര്‍ത്തകിയുമായ ശരണ്യ മോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യക്ക് മിന്നുചാര്‍ത്തിയത്. വര്‍ക്കല ഡെന്‍റല്‍ കോളജിലെ അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.

നര്‍ത്തകരായ മോഹനന്‍െറയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ മോഹന്‍. ഫാസിലിന്‍െറ ‘അനിയത്തിപ്രാവി’ല്‍ ബാലതാരമായി എത്തിയ ശരണ്യ മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘യാരടി മോഹിനി’ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡും ലഭിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top