Flash News

നടി ലിസി പിതാവിന് ജീവനാംശം നല്‍കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി

September 7, 2015 , സ്വന്തം ലേഖകന്‍

imagesകൊച്ചി: സിനിമാ നടി ലിസി ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പിതാവെന്ന് അവകാശപ്പെടുന്നയാള്‍ നല്‍കിയ ഹരജി ആര്‍.ഡി.ഒ കോടതി പുനഃപരിശോധിച്ച് തീര്‍പ്പാക്കാന്‍ ഹൈകോടതി ഉത്തരവ്. എന്നാല്‍, പിതാവിന് ജീവനാംശം നല്‍കാനുള്ള കോടതി വിധി ആദ്യം ലിസി പാലിക്കണം. 15 ദിവസത്തിനകം ഈ തുക ലിസി നല്‍കുന്നതോടെ 2015 മാര്‍ച്ച് മൂന്നിന് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച് ഉത്തരവ് റദ്ദാകുമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് രണ്ട് മാസത്തിനകം തീരുമാനമെടുക്കണം. തന്‍െറ വാദം കേള്‍ക്കാതെ ജീവനാംശം നല്‍കാന്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഏകപക്ഷീയ ഉത്തരവ് റദ്ദാക്കാന്‍ ലിസി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

2011 ജനുവരിയില്‍ വര്‍ക്കി നല്‍കിയ ഹരജിയില്‍ 4500 രൂപ വീതം ജീവനാംശവും 1000 രൂപ ചികിത്സ ചെലവുമുള്‍പ്പെടെ 5500 രൂപ മാസം തോറും നല്‍കണമെന്ന് ലിസിയോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ലിസി അപ്പലറ്റ് അതോറിറ്റിയായ കലക്ടര്‍ക്ക് നല്‍കിയ അപ്പീല്‍ ഹരജിയും തള്ളി. തുടര്‍ന്ന് ഹൈകോടതിയെ സമീപിച്ചു. ആര്‍.ഡി.ഒ കോടതി ഉത്തരവ് പ്രകാരം ജീവനാംശമായി നല്‍കേണ്ട 1,15000 രൂപ കലക്ടര്‍ മുമ്പാകെ അടക്കാനായിരുന്നു ഹൈകോടതി ഉത്തരവ്. പണം കെട്ടിവെച്ചതോടെ ഹരജി വീണ്ടും ആര്‍.ഡി.ഒ കോടതി പരിഗണിച്ചു. 2015ലും മുന്‍ ഉത്തരവ് തന്നെയാണ് ആര്‍.ഡി.ഒ കോടതി പുറപ്പെടുവിച്ചത്. ഈ വിധി തന്‍െറ നിലപാട് കേള്‍ക്കാതെയാണെന്നാണ് ലിസിയുടെ വാദം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top