Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

പ്ലാപറമ്പില്‍ ഉമ്മന്‍ ചാണ്ടി (72) ഡാളസില്‍ നിര്യാതനായി

September 10, 2015 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

FullSizeRender

ഡാളസ് : കോട്ടയം വാകത്താനം പ്ലാപറമ്പില്‍, ഉമ്മന്‍ചാണ്ടി(72) ഡാളസില്‍ നിര്യാതനായി.

ആദ്യകാല കുടിയേറ്റ മലയാളികളിലൊരാളായ ഇദ്ദേഹം 1974 ല്‍ ഡാളസില്‍ സ്ഥിര താമസമാക്കി. സാംസ്‌ക്കാരിക ആത്മീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച്, ഡാളസിലെ മലയാളികളുടെ മനസ്സില്‍ ഇടം തേടിയിട്ടുള്ള ഉമ്മന്‍ചാണ്ടി ഒരു മികച്ച സംഘാടകന്‍ കൂടിയായിരുന്നു. ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ സ്ഥാപക അംഗങ്ങളിലൊരാളായ ഇദ്ദേഹം 20 വര്‍ഷത്തിലധികം സണ്ടേ സ്‌ക്കൂള്‍ പ്രധാന അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശ് അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം, പാര്‍ക്ക്‌ലാന്റ് ഹോസ്പിറ്റലില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

സഹധര്‍മ്മിണി ശോശാമ്മ ഉമ്മന്‍ പുതുപ്പള്ളി ചിരട്ടേപറമ്പില്‍ കുടുംബാംഗമാണ്. ബോബി ഉമ്മന്‍, ബിന്ദു ഉമ്മന്‍, ബീന പാപ്പന്‍ എന്നിവര്‍ മക്കളും, മനോജ് പാപ്പന്‍, ജോയി ഉമ്മന്‍ എന്നിവര്‍ മരുമക്കളും, ജോഷ്വാ കൊച്ചുമകനുമാണ് (എല്ലാവരും ഡാളസ്).

പൊതുദര്‍ശനം സെപ്റ്റംബര്‍ 11-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 9 വരേയും, സംസ്‌ക്കാര ശുശ്രൂഷ 12-ാം തീയ്യതി (ശനി) രാവിലെ 10 മുതല്‍ 11.30 വരേയും, കരോള്‍ട്ടന്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് സംസ്‌ക്കാരം കോപ്പലിലെ റോളിങ്ങ് ഓക്‌സ് മെമ്മോറിയന്‍ സെമിത്തേരിയില്‍.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ സ്ഥാപക അംഗമായ പരേതന്റെ നിര്യാണത്തില്‍, ഇടവകയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി വികാരി, വെരി.റവ.ജോണ്‍ വര്‍ഗീസ്‌കോര്‍ എപ്പിസ്‌ക്കോപ്പാ അറിയിച്ചു. സ്ഥാപക അംഗമെന്ന നിലയില്‍ എല്ലാവിധ ആദരവോടുകൂടി, ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ നേതൃത്വം കൊടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ മാണി 214 886 1787

കറുത്തേടത്ത് ജോര്‍ജ് (പി.ആര്‍.ഒ., സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top