Flash News

“സെപ്തംബര്‍ 11” – ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി പ്രിന്‍സ് മാര്‍ക്കോസ്

September 11, 2015 , ജോസ് പിന്റോ സ്റ്റീഫന്‍

sept. 11ഇന്ന് സെപ്തംബര്‍ പതിനൊന്ന്. ലോകമനഃസ്സാക്ഷിയെ ഞെട്ടിച്ച ആ മഹാദുരന്തം നടന്നിട്ട് ഇന്ന് പതിനാലു വര്‍ഷം തികയുന്നു. ആ ദാരുണസംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ നമുക്ക് ഈ അവസരത്തില്‍ ഓര്‍ക്കാം. അവരെയോര്‍ത്ത് വേദനിക്കുന്നവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവാനുഗ്രഹം കൊണ്ട് ആ അപകടത്തില്‍ അകപ്പെടാതെ രക്ഷപ്പെട്ടവരില്‍ മലയാളികളുമുണ്ടായിരുന്നു. അവരില്‍ ഒരാളും എന്റെ സുഹൃത്തുമായ പ്രിന്‍സ് മാര്‍ക്കോസിനെ വീണ്ടും കാണുവാന്‍ ഈയ്യിടെ അവസരമുണ്ടായി.

സംസാരമധ്യേ ഈ വിഷയവും കടന്നുവന്നു. ഓരോ വര്‍ഷവും ഈ ദിനം കടന്നുവരുമ്പോള്‍ മനസ്സില്‍ ഭീതി തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ആയുസ്സ് നീട്ടിത്തന്ന ദൈവത്തോടുള്ള നന്ദിയും മനസ്സില്‍ സ്ഥാനം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം. ഫൊക്കാനയുടെ സ്ഥാപക നേതാക്കളിലൊരാളൂം മാധ്യമരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അദ്ദേഹം അക്ഷരം മാസികയുടെ മുഖ്യ സാരഥികളിലൊരാളായി സേവനം ചെയ്യുന്നു.

സെപ്തംബര്‍ ദുരന്തം നടന്ന കാലഘട്ടത്തില്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉള്ള ഓഫീസിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഓരോ ദിവസവും വ്യത്യസ്ഥ സമയത്ത് ജോലിക്കെത്തിയാല്‍ മതിയായിരുന്നു. അന്നേ ദിവസം വൈകിയാണ് ജോലിക്കെത്തിയത്. സബ്‌വേയിലെ ട്രെയിന്‍ സംഭവസ്ഥലത്തിനടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ സര്‍‌വീസ് നിര്‍ത്തിവെയ്ക്കുന്നതായ അനൗണ്‍സ്മെന്റ് അവിടത്തെ പബ്ലിക് അഡ്രസ് സിസ്റ്റം വഴി എല്ലാവരും അറിഞ്ഞു.

പ്ലാറ്റ്ഫോമില്‍ ഇറങ്ങിയപ്പോള്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി. എങ്ങും പുകപടലം…. അതിനിടയിലൂടെ വാവിട്ടു നിലവിളിച്ചുകൊണ്ട് ജനങ്ങള്‍ ഓടുന്നു..! കറുത്തവരും വെളുത്തവരും ഏഷ്യാക്കാരും എല്ലാം തന്നെ ഒരേ ദിശയിലേക്ക് ഓടുന്നു…!

പ്രിന്‍സ് മാര്‍ക്കോസും അവരോടൊപ്പം ചേര്‍ന്ന് ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജിനടുത്തേക്ക് ഓടി. മൂന്നാലു മണിക്കൂറുകള്‍ കൊണ്ടാണ് പാലം കടന്നത്. പിന്നെയും രണ്ടുമൂന്നു മണിക്കൂറുകള്‍ കഴിഞ്ഞാണ്‌ പിതാവിനെ തിരഞ്ഞെത്തിയ മകനെ കാണാന്‍ കഴിഞ്ഞത്.

മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് വീട്ടില്‍ വിവരമറിയിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് പ്രിന്‍സ് പറഞ്ഞു. എങ്കിലും ടെലിവിഷനിലൂടെ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തുകയായിരുന്നു.

ഇനിയും ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ഭൂമിയില്‍ ഉണ്ടാകരുതെന്നാണ് പ്രിന്‍സ് മാര്‍ക്കോസിന്റെ പ്രാര്‍ത്ഥന. പ്രകൃതിക്ഷോഭങ്ങള്‍, യുദ്ധം, ഭീകരവാദം, മതവിദ്വേഷം, വര്‍ഗീയത, വര്‍ണ്ണവിവേചനം എന്നീ തിന്മകളില്‍ നിന്നും വിമുക്തമായ ഒരു സുന്ദര ലോകം നിലവില്‍ വരുന്നതിനായി അദ്ദേഹം ആഗ്രഹിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top