Flash News

ജയറാം ഷോ കാനഡയില്‍ വന്‍ വിജയമായി

September 11, 2015 , ജോയിച്ചന്‍ പുതുക്കുളം

image (5)കാനഡ: കാണികളെ വിസ്‌മയതിന്റെ മായാ ലോകത്തേക്ക്‌ കൂട്ടികൊണ്ട്‌ ജയറാം ഷോ കാനഡയില്‍ ഒരു വന്‍ വിജയം ആയി. ഈ മെഗാഷോ കലാ കാനഡയുടെ സംഘാടക ശേഷി വിളിച്ചോതുന്നതായിരുന്നു.
ജയറാം ഷോ നടന്ന ഓക്ക്‌ വില്ലില്‍ ഉള്ള മീറ്റിംഗ്‌ ഹാളില്‍ ഏതാണ്ടു അഞ്ചര മണിയോട്‌കൂടി ജനം തിങ്ങി നിറഞ്ഞിരുന്നു. മലയാള സിനിമയിലെ അത്ഭുത പ്രതിഭ ശ്രീ ജയറാമിനെയും സംഘത്തെയും ജനം കരഘോഷത്താല്‍ വരവേറ്റു.

തുടര്‍ന്ന്‌ ബ്രാംപ്‌ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യതന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ശ്രീ ദിവാകരന്‍ നമ്പൂതിരിയുടെ ആശീര്‍വാദത്തോടെ പരിപാടികള്‍ ആരംഭിച്ചു. അതിനുശേഷം കലാ കാനഡയുടെ ഭാരവാഹികള്‍ ഈ പരിപാടിയുടെ സ്‌പോണ്‍സര്‍മാരെ വേദിക്ക്‌ പരിചയപ്പെടുത്തി. ഏതാണ്ടു പത്തുമണിയോടു കൂടി ഷോ അവസാനിച്ചു.

കലാ കാനഡ ഭാരവാഹികള്‍ ആയ ശ്രീ ദിവാകരന്‍ , ശ്രീ സതീഷ്‌, ശ്രീ രാജേന്ദ്രന്‍, ശ്രീ കൈനില ഉണ്ണികൃഷ്‌ണന്‍ തുടഞ്ഞിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജയറാമിനെ കൂടാതെ പിഷാരടി ,ധര്‍മ്മജന്‍, ഉണ്ണിമേനോന്‍ പാഷാണം ഷാജി ,നാദര്‍ഷ തുടഞ്ഞിയവര്‍ ആയിരുന്നു ഈ ഷോയിലെ പ്രധാനികള്‍. കാനഡയിലെ പ്രമുഖ വ്യവസായി ആയ ശ്രീ മനോജ്‌ കരാത്ത ആയിരുന്നു ഈ പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.

ഫോട്ടോ: ബാലു എന്‍. ലേഖ

image (6) image (7) image (8) image (9)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top