Flash News

ജയറാം ഷോ ഡാലസില്‍ 26 ന്

September 11, 2015 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: സെന്റ്‌ തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ധനശേഖരണാര്‍ത്ഥം നടത്തുന്ന “ജയറാം ഷോ” സെപ്തംബര്‍ 26 ശനിയാഴ്ച ഡാലസില്‍ നടക്കും.

മികച്ച നിലവാരമുള്ള ഗാര്‍ലന്‍ഡിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്ററിലാണ് ഡാലസ് മലയാളികള്‍ക്കായി ഷോ അരങ്ങേറുന്നത്. താരനിബിഡമായ ഈ മെഗാഷോയില്‍ ജയറാമിനോടൊപ്പം ജനപ്രിയ താരങ്ങളായ പിഷാരടി, ധര്‍മ്മരാജന്‍, ഗായകന്‍ ഉണ്ണി മേനോന്‍, പ്രിയാമണി, നാദിര്‍ഷാ, “പാഷാണം” ഷാജി, ആര്യ തുടങ്ങി അന്‍പതോളം കലാകാരന്മാര്‍ പങ്കെടുന്നുവെന്നതും പ്രത്യകതയാണ്.

ടിക്കറ്റുകള്‍ ഇന്ത്യന്‍ കടകളിലും ലഭ്യമാണ്. ടിക്കറ്റിനും കൂടുതല്‍ വിരങ്ങള്‍ക്കും താഴെ പറയുന്ന പ്രോഗ്രാം കമ്മറ്റിയുമായി ബന്ധപ്പെടുക.

ചാര്‍ളി അങ്ങാടിശേരില്‍ 817 296 8255, ജോസി ആഞ്ഞിലിവേലില്‍ 469 682 4452, ബേബി കുഴിപ്പിള്ളില്‍ 972 365 5906, ടോമി നെല്ലുവേലില്‍ 972 533 7399, ജെയിംസ്‌ കൈനിക്കര 214 991 7640.

Website : www.jayaramshow.com

jayaramshow-dallas


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top