Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

മുപ്പത്തിനാലു വര്‍ഷത്തെ തടവുശിക്ഷക്കുശേഷം നിരപരാധിയാണെന്ന് കണ്ടു വിട്ടയച്ചു

September 15, 2015 , പി.പി. ചെറിയാന്‍

Lewis-Fogleഇന്‍ഡ്യാന: 1976 ല്‍ നടന്ന കൊലപാതകത്തിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന നിരപരാധിയെ മുപ്പത്തിനാലു വര്‍ഷത്തെ തടവു ശിക്ഷക്കുശേഷം ഇന്ന്(സെപ്റ്റംബര്‍ 14 തിങ്കളാഴ്ച) ജയില്‍ വിമോചിതനാക്കി. 63 വയസ്സുള്ള ലൂയിസ് ഫോജില്‍ നിരപരാധിയാണെന്ന് ഡി.എന്‍.എ. ടെസ്റ്റുകളില്‍ നിന്നും വ്യക്തമായിരുന്നു.

ഇന്‍ഡ്യാന കൗണ്ടി ജഡ്ജി ലൂവിസിനെ വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും, ഇന്‍ഡ്യാന കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പാട്രിക്ക് സെപ്തംബര്‍ 14-നാണ് ലൂയിസിനെ ജയില്‍ വിമോചിതനാക്കിയത്.
1976 ല്‍ ഡീന്‍ കാതറിന്‍ ലോങ്ങ് എന്ന പതിനഞ്ചുക്കാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി എന്നാണ് ഇദ്ദേഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ടിരുന്ന കുറ്റം.

1981 ലാണ് ലൂവിസ് ഈ കേസ്സില്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ജീവപര്യന്തം തടവ് വിധിച്ചു. താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ വാദിച്ചുവെങ്കിലും അംഗീകരിച്ചില്ല.

ജയിലില്‍ നിന്നും വിട്ടയയ്ക്കപ്പെട്ട ലൂവിസിനെ സ്വീകരിക്കുവാന്‍ ഭാര്യ എത്തിയിരുന്നു. 34 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ വരച്ച ഛായാചിത്രങ്ങള്‍ വില്‍ക്കണമെന്നാണ് ലൂവിസിന്റെ ആഗ്രഹം.
ഡി.എന്‍.എ. ടെസ്റ്റുകളുടെ വെളിച്ചത്തില്‍ ശിക്ഷിക്കപ്പെട്ട നിരവധി നിരപരാധികളെ വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ വിമോചിതമാക്കിയ നിരവധി സംഭവങ്ങള്‍ ഈയ്യിടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top