Flash News

അസ്തമയം (കവിത)

September 16, 2015 , ഫൈസല്‍ ബാവ, അബുദാബി

asthamayam titleപ്രകാശം പരത്തുമീ തീരം
നീയെനിക്ക് തരുമ്പോള്‍
ഞാന്‍ ഇരുട്ടിലായിരുന്നു

ഇരുട്ടില്‍ ഒരു വാല്‍ നക്ഷത്രമായ്‌
ഒരു വെള്ളിവരയാണ്
നീയാദ്യം വരച്ചത്
പിന്നെയതൊരു സൂര്യനായ്….

ചുവന്ന നിറത്തില്‍
നീ തിളങ്ങുന്നതും
കടലിനെ ചുമ്പിക്കാന്‍
നീ അടുക്കുന്നതും
ഇപ്പോഴെനിക്ക്
ഭയമാണ്

നീയിനി
കറങ്ങല്ലേ….
എനിക്ക് നീ ഇരുളിനെ
തിരിച്ചു തരല്ലേ
എത്ര സുന്ദരമായാലും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top