Flash News

റ്റി.വി ഡ്രാമ സീരിസുകളില്‍ ‘ഗെയിം ഓഫ് ത്രോണ്‍സിന്’ ഏമ്മി അവാര്‍ഡ്

September 21, 2015 , പി.പി ചെറിയാന്‍

gameofthrones15_186

ലോസ് ആഞ്ചലസ്: അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ്ജ് ആര്‍.ആര്‍ മാര്‍ട്ടീന്‍ രചിച്ച ഗെയിം ഓഫ് ത്രോണ്‍സ് സെപ്റ്റംബര്‍ 20 ഞായറാഴ്ച ലോസ് ആഞ്ചലസില്‍ നടന്ന 67ആമത് ഏമ്മി അവാര്‍ഡ് മത്സരങ്ങളില്‍ ഏറ്റവും നല്ല റ്റി.വി ഡ്രാമ സീരിസിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.

ഏമ്മി അവാര്‍ഡ്സിന് 24 നോമിനേഷനുകളാണ് ഗെയിം ഓഫ് ത്രോണ്‍സിന് ലഭിച്ചിരുന്നത്. 1996 ആഗസ്റ്റ് ആറിന് ആദ്യമായി പ്രസിദ്ധികരിച്ച ഗെയിം ഓഫ് ത്രോണ്‍സിന് 1997ല്‍ തന്നെ ലോക്കസ് അവാര്‍ഡ് ലഭിച്ചിരുന്നു.

ഏപ്രില്‍ 2011 മുതല്‍ ടെലിവിഷന്‍ സീരീസിനായി പ്രദര്‍ശിപ്പിക്കപ്പെട്ട നാടകം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. 1997ല്‍ വേള്‍ഡ് ഫാന്റസി അവാര്‍ഡിനായി ഈ ഡ്രാമ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

ന്യൂയോര്‍ക്ക് ടൈംസ് ‘ബെസ്റ്റ് സെല്ലര്‍’ എന്ന നേട്ടവും ഈ നോവലിന് തന്നെയായിരുന്നു. ഒമ്പത് രാജകീയ കുടുംബങ്ങള്‍ നടത്തിയ ഐതിഹാസിക സമരങ്ങളുടെ കഥയാണ് ഈ ഡ്രാമയിലെ ഇതിവൃത്തം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top