Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

റവ. തോമസ് തടത്തില്‍ സെപ്റ്റംബര്‍ 24, 25 തിയ്യതികളില്‍ ഡാളസ്സില്‍

September 22, 2015 , പി.പി ചെറിയാന്‍

Rev Thomas Thadathilറോലറ്റ് (ഡാളസ്) : ദീര്‍ഘവര്‍ഷങ്ങള്‍ കത്തോലിക്കാ സഭയില്‍ പുരോഹിതനും ധ്യാനഗുരുവുമായിരുന്ന റവ. തോമസ് തടത്തില്‍ സെപ്റ്റംബര്‍ 24, 25 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു.

റോളറ്റ് പബ്ലിക് ലൈബ്രറിക് സമീപം മെയ്ന്‍ സ്ട്രീറ്റിലുള്ള ചര്‍ച്ച് ഓഫ് എല്‍ഷദായിലാണ് കണ്‍‌വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. 24, 25 വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്ക് ഗാനശുശ്രൂഷയോടെ കണ്‍‌വെന്‍ഷന്‍ ആരംഭിക്കും.

സുവിശേഷ സത്യങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ച് പീഡകള്‍ ഏറ്റുവാങ്ങി ധീരതയോടെ മുന്നേറുന്ന ആത്മീക പടയാളി റവ. തോമസ് തടത്തിലിന്റെ ജീവിതാനുഭവങ്ങള്‍, തിരുവചന ധ്യാനം എന്നിവ ശ്രവിക്കുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതിന് ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിന്‍സണ്‍ ജോണ്‍സണ്‍ – 214 403 2180, വല്‍‌സണ്‍ ചെറിയാന്‍ – 469 734 1015, ജോര്‍ജ്ജ് സാമുവേല്‍ – 214 315 6238, സാമുവേല്‍ അബ്രഹാം – 214 577 3480.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top