Flash News

പാഠപുസ്തക അച്ചടി: ധന, അച്ചടി വകുപ്പുകള്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി

September 22, 2015 , സ്വന്തം ലേഖകന്‍

rabbതിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തക അച്ചടിയില്‍ വീഴ്ച വരുത്തിയത് ധന, അച്ചടിവകുപ്പുകളെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. പാഠ്യപദ്ധതി പരിഷ്കരണവും അച്ചടിക്ക് കൈമാറലും ഉള്‍പ്പെടെ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ ധന,അച്ചടിവകുപ്പുകള്‍ കാലതാമസം വരുത്തി. വിദ്യാഭ്യാസ വകുപ്പ് ഫയല്‍ പൂഴ്ത്തിവെച്ച് താമസിപ്പിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

പാഠപുസ്തക അച്ചടിക്ക് അനുമതി തേടി വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ധനവകുപ്പിന് ഫയല്‍ അയച്ചത് 2014 മേയ് എട്ടിനാണ്. എന്നാല്‍, ധനവകുപ്പ് അനുമതി നല്‍കിയത് നവംബര്‍ പത്തിനും. ആറ് മാസമാണ് ഇവിടെ മാത്രം വൈകിയത്. നവംബര്‍ 11ന് ഫയലില്‍ താന്‍ ഒപ്പിടുകയും അന്നുതന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.

2010 മുതല്‍ പാഠപുസ്തക അച്ചടി കെ.ബി.പി.എസും വിതരണം തപാല്‍ വകുപ്പുമാണ് നടത്തുന്നത്. 2014 ആഗസ്റ്റ് 19 മുതല്‍ നടന്ന ആറ് അവലോകന യോഗങ്ങളിലും 2015 മേയ് 15ന് മുമ്പ് അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് കെ.ബി.പി.എസ് ഉറപ്പു നല്‍കിയത്. എന്നാല്‍, ഈ തീയതിക്കകം പൂര്‍ണമായി അച്ചടിച്ച് വിതരണം ചെയ്യാനാകില്ലന്ന് ആദ്യമായി അവര്‍ അറിയിക്കുന്നത് ഏപ്രില്‍ 29നാണ്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനക്ക് വെക്കുകയും അച്ചടിവകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി കെ.പി. മോഹനന്‍ മേയ് 31നകം കെ.ബി.പി.എസ്, ഗവണ്‍മെന്‍റ് പ്രസ് എന്നിവിടങ്ങളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ അച്ചടിച്ച് ലഭ്യമാക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ പ്രസില്‍ നല്‍കിയ 60 ലക്ഷം പുസ്തകങ്ങളില്‍ 12ലക്ഷം മാത്രമാണ് ജൂണ്‍ അവസാനം അച്ചടിച്ചു നല്‍കിയത്.

തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റ് മുഖേന പുറത്തു നിന്നുള്ള ഏജന്‍സിയില്‍ അച്ചടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും മണിപ്പാല്‍ പ്രിന്‍േറഴ്സ് മാത്രമാണ് യോഗ്യത നേടിയത്. തുടര്‍ന്ന് റീ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, റീ ടെന്‍ഡര്‍ അച്ചടി വൈകിക്കുമെന്നും അധിക ബാധ്യതയുണ്ടാക്കുമെന്നും ബോധ്യമായതിനാല്‍ ശേഷിക്കുന്ന 43 ലക്ഷം പുസ്തകം ജൂലൈ 20നകം നല്‍കാമെന്ന കെ.ബി.പി.എസിന്‍െറ ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ അവര്‍ക്കുതന്നെ പൂര്‍ത്തിയാക്കാന്‍ ഉത്തരവ് നല്‍കി.

പേപ്പര്‍ ഉള്‍പ്പെടെ സാമഗ്രികള്‍ വാങ്ങാന്‍ ഭരണാനുമതി നല്‍കി 2014 നവംബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ബ്ലാക് ആന്‍ഡ് വൈറ്റ് പുസ്തകങ്ങളുടെ സ്ഥാനത്ത് കളര്‍ പുസ്തകങ്ങള്‍ അച്ചടിച്ചതും കളര്‍ പ്രിന്‍റിങ് മെഷീനുകളുടെ പ്രതിദിന അച്ചടി ശേഷി കുറവായതും കാലതാമസത്തിന് കാരണമായിട്ടുണ്ട്. രണ്ടാം വാല്യത്തിന്‍െറ അച്ചടിയും വിതരണവും ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top