Flash News

മരം വീണ് ഗുരുതരാവസ്ഥയിലായ യുവാവിന് 10 ലക്ഷം കൂടി

September 24, 2015 , സ്വന്തം ലേഖകന്‍

mdnകൊച്ചി: പൊതുമരാമത്ത് വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള മരത്തിന്റെ ശാഖ വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ യുവാവിന്റെ തുടര്‍ചികിത്സക്ക് സര്‍ക്കാര്‍ 10 ലക്ഷം കൂടി അനുവദിച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇടക്കൊച്ചി കരീത്തറവീട്ടില്‍ കെ.എസ്. മിഥുനിന്റെ ചികിത്സക്ക് തുക അനുവദിച്ചത്.

2013 ഏപ്രില്‍ 22ന് ബൈക്കില്‍ യാത്രചെയ്യുമ്പോഴായിരുന്നു അപകടം. കമീഷന്റെ നിര്‍ദേശാനുസരണം നേരത്തേ 3,59,000 രൂപ അനുവദിച്ചിരുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സിച്ചാല്‍ രോഗം ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുടര്‍ചികിത്സക്ക് മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കണമെന്ന് കമീഷന്‍ നേരത്തേ ഉത്തരവിട്ടിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top