Flash News

ജയറാം ഷോ ഡാലസിൽ ശനിയാഴ്ച

September 24, 2015 , മാർട്ടിൻ വിലങ്ങോലിൽ

jayaramshow-dallas

ഡാലസ്: അമേരിക്കയിലെ കലസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു പിന്നിട്ട വേദികളെയെല്ലാം കീഴടക്കി വിജയ ഗാഥ രചിച്ചുകൊണ്ടിരിക്കുന്ന ജയറാം ഷോ ഡാലസിൽ ശനിയാഴ്ച നടക്കും. ഡാലസ് സെന്റ്‌ തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിന്റെ ധനശേഖരണാർത്ഥം സെപ്തംബർ 26 ശനിയാഴ്ച ഗാർലൻഡിലെ കർട്ടിസ് കൾവെൽ സെന്ററിൽ വൈകുന്നേരം 5:30നാണ് മെഗാ ഷോ അരങ്ങേറുന്നത്.

സൂപ്പർ സ്റ്റാർ ജയറാമിനോടൊപ്പം പിഷാരടി, ധർമ്മരാജൻ, ഗായകൻ ഉണ്ണി മേനോൻ, പ്രിയാമണി, നാദിർഷാ, പാഷാണം ഷാജി, ആര്യ തുടങ്ങി അൻപതോളം കലാകാരന്മാരാണ് ഡാലസ് മലയാളികൾക്ക് കലാവിരുന്നൊരുക്കാൻ സ്റ്റേജിൽ അണിനിരക്കുക.

ടിക്കറ്റുകൾ ഇന്ത്യൻ കടകളിലും ലഭ്യമാണ്. ടിക്കറ്റിനും കൂടുതൽ വിരങ്ങൾക്കും താഴെ പറയുന്ന പ്രോഗ്രാം കമ്മറ്റിയുമായി ബന്ധപ്പെടുക.

ചാർളി അങ്ങാടിശേരിൽ – 817 296 8255, ജോസി ആഞ്ഞിലിവേലിൽ – 469 682 4452, ബേബി കുഴിപ്പിള്ളിൽ – 972 365 5906, ടോമി നെല്ലുവേലിൽ – 972 533 7399, ജെയിംസ്‌ കൈനിക്കര – 214 991 7640

വെബ്സൈറ്റ്: jayaramshow.com

jayaram dallas


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top