Flash News

രുചിക്കൂട്ടുകളുടെ ലോകം (ചെമ്മീന്‍ ഉണ്ട)

September 24, 2015 , അനുശ്രീ

Chemmeen Unda1വൈവിധ്യങ്ങളാര്‍ന്ന വിഭവങ്ങള്‍ക്ക് വടക്കന്‍ മലബാര്‍ ഏറെ പ്രസിദ്ധമാണ്. അവിടെ നോമ്പ് തുറ വേളകളില്‍ ഏറെ പ്രചാരമുള്ള വിഭവമാണ് ചെമ്മീന്‍ ഉണ്ട. ആവിയില്‍ ചൂടാക്കിയെടുക്കുന്ന ഈ വിഭവം എണ്ണയുടെ അതിപ്രസരം ഇല്ലാത്തതിനാല്‍ ആരോഗ്യത്തിനും നല്ലതാണ്.

chemmeenആവശ്യമുള്ള ചേരുവകള്‍:

ചെമ്മീന്‍ 250 ഗ്രാം
*പൊന്നി അരി 500 ഗ്രാം
*ഏലക്കായ രണ്ട് എണ്ണം
*തേങ്ങ ചിരകിയത് രണ്ട് കപ്പ്
*സവാള ചെറുതായി അരിഞ്ഞത് മൂന്ന് എണ്ണം
*വെളുത്തുള്ളി ചതച്ചത് ഒരു ടീ സ്പൂണ്‍
*ഇഞ്ചി രണ്ട് ടീ സ്പൂണ്‍
*മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
*മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍
*കറിവേപ്പില രണ്ട് തണ്ട്
*മല്ലിയിയ ഒരു പിടി
*എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
*കടുക് ഒരു ടീസ്പൂണ്‍
*ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
പൊന്നി അരി കഴുകി അഞ്ച് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. കുതിര്‍ന്ന അരി ഏലക്കായും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. ചെമ്മീന്‍ വൃത്തിയാക്കി മഞ്ഞളും അല്‍പ്പം മുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുത്തതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെക്കുക. തേങ്ങ ചിരവിയത് മുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അല്‍പ്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിയതിന് ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതില്‍ കറിവേപ്പിലയും നുറുക്കി ഇടുക.

ശേഷം യോജിപ്പിച്ചുവെച്ച തേങ്ങാക്കൂട്ട് ഇതില്‍ ചേര്‍ത്ത് വീണ്ടും വഴറ്റുക. കഷ്ണങ്ങളാക്കിയ ചെമ്മീനും ഇതില്‍ ചേര്‍ത്ത് മല്ലിയിലയും ഇട്ട് അടുപ്പില്‍ നിന്ന് ഇറക്കി വെക്കുക. അരച്ചെടുത്ത അരിമാവ് ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ എണ്ണ തടവി ചെറുതായി പരത്തി ഒരു ടേബിള്‍ സ്പൂണ്‍ മസാല നടുവില്‍ വെച്ച് മസാല ഉള്ളില്‍ വരത്തക്കവിധം ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ സ്റ്റീമറിലോ അരിപ്പത്തട്ടിലോ അര മണിക്കൂര്‍ ആവി കയറ്റി വേവിക്കുക. അരിപ്പത്തട്ടില്‍ വാഴയില വെച്ച് നിരത്തിയാല്‍ ഇത് കൂടുതല്‍ രുചികരമാക്കാം.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top