Flash News

സിയാറ്റില്‍ സെന്റ് ജോര്‍ജ്ജ് കൂദാശ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

September 25, 2015 , മാർട്ടിൻ വിലങ്ങോലിൽ

news-Sep24അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സിയാറ്റില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ ദേവാലയ കൂദാശ സെപ്റ്റംബര്‍ 25, 26 (വെള്ളി, ശനി) ദിവസങ്ങളില്‍ ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.

യാക്കോബായ സുറിയാനി സഭാംഗങ്ങളായ അഞ്ചോളം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് വിശുദ്ധ ആരാധന നടത്തുന്നതിനും വരും തലമുറക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനുമുള്ള ലക്ഷ്യ പൂര്‍ത്തീകരണത്തിനായി 2009 ഡിസംബര്‍ മാസത്തില്‍ ഒരു വാടക കെട്ടിടത്തില്‍ വികാരി റവ. ഫാദര്‍ തോമസ് കോരയുടെ നേതൃത്വത്തില്‍ ഈ ദേവാലയത്തിന് തുടക്കം കുറിച്ചു.

ഇടവകാംഗങ്ങളുടെയും ഇതര ഇടവകയിലെ ഉദാരമതികളായ അനേകരുടെയും ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും അതിലുമുപരി നിരന്തര പ്രാര്‍ത്ഥനയുടെയും ഫലമാണ് 150ല്‍ പരം വിശ്വാസികള്‍ക്ക് വിശുദ്ധ ആരാധനയില്‍ പങ്കെടുക്കുവാന്‍ സാധ്യമാകും വിധം മനോഹരമായ ഈ ദേവാലയവും അതിനോട് ചേര്‍ന്നുള്ള പാരീഷ് ഹാളും പൂര്‍ത്തികരിക്കുവാന്‍ സാധിച്ചതെന്നും അതിനായി ദൈവത്തെ നന്ദിയോടെ സ്മരിക്കുകയാണെന്നും വികാരി റവ. ഫാദര്‍ തോമസ് കോര അറിയിച്ചു. ഇടവകാംഗങ്ങളുടെ അര്‍പ്പണ മനോഭാവത്തിന്റെയും കഠിനാധ്വാനത്തിന്റെയും തികഞ്ഞ സഭാ സ്നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും പ്രതിഫലനമാണ് ഈ ദേവാലയമെന്നും അതിനായി സഹകരിക്കുകയും അധ്വാനിക്കുകയും ചെയ്ത ഏവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അഭിവന്ദ്യ തിരുമേനി സൂചിപ്പിച്ചു.

25ആം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 26ആം തിയ്യതി ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും ബഹുമാനപ്പെട്ട വൈദികരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പരിപാവനമായ ദേവാലയ കൂദാശയും നടത്തപ്പെടും. വിശുദ്ധ കുര്‍ബാനാനന്തരം അഭിവന്ദ്യ മെത്രാപ്പൊലീത്തയുടെ മഹനീയ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ ബഹുമാനപ്പെട്ട വൈദികര്‍ക്ക് പുറമെ പല വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വികാരിക്ക് പുറമെ പോള്‍ വര്‍ക്കി (വൈസ് പ്രസിഡന്റ്), എബി (സെക്രട്ടറി), ജോബി (ട്രസ്റ്റി), പള്ളി മാനേജിംഗ് കമ്മിറ്റി, ബില്‍ഡിംഗ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കുറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top