ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഇന്നലെ ജുഫ്ഫെര് മജെസ്ടിക് ഹോട്ടലില്‍ വച്ച് നടത്തിയ സ്നേഹ സംഗമത്തില്‍ നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു. മക്ക ദുരന്തന്തില്‍ മരണമടഞ്ഞവര്‍ക്ക്
വേണ്ടിയുള്ള മൗനപ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടികള്‍ തികച്ചും വിനോദപ്രദമായിരുന്നു.
സൗദി അറേബ്യയിലെ മിക്ക വേദികളിലും പാടി തിളങ്ങിയ സാന്ദ്ര ഡിക്സന്, ബഹ്റൈനിലെ പ്രശസ്ത ഗായകരായ സച്ചിന് പിള്ള, ശരത്, വൈഷ്ണവ് ഉണ്ണി, അജ്മല്‍ മുഹമ്മദാലി, മാസ്ടര് പ്രഭാത് കൃഷ്ണ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ മനോഹരമായ ഗാനമേളയും, വ്യത്യസ്തങ്ങളായ വിനോദ വിജ്ഞാന പരിപാടികളും നടന്നു.
അജയകൃഷ്ണന്‍, ഫൈസല്‍ എഫ്.എം, അജി ഭാസി, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Leave a Reply