Flash News

വിഷ മദ്യം കഴിച്ച് കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

September 29, 2015 , സ്വന്തം ലേഖകന്‍

kuwat-01കുവൈത്ത് സിറ്റി: വിഷ മദ്യം കഴിച്ച് കുവൈത്ത് സബാഹിയയില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് കല്ലായി മൂന്നാംകണ്ടത്തില്‍ മുഹമ്മദ് കോയയുടെ മകന്‍ റഫീക്ക് (41), കൊല്ലം പുനലൂര്‍ നെടുങ്കയം പേപ്പര്‍മില്ലിന് സമീപം ബദറുദ്ദീന്‍െറ മകന്‍ ശ്യംജീര്‍ ബദര്‍ (33) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനോട് ചേര്‍ന്ന ഒൗട്ട് ഹൗസിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്തെിയത്. അറബി വീട്ടിലേക്ക് ജോലിക്ക് വന്ന ശ്യംജീര്‍ അവിടെ നിന്ന് ഒളിച്ചോടിയ ശേഷം ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അറബി വീട്ടില്‍ ഡ്രൈവറായിരുന്നു റഫീക്ക്. പെരുന്നാള്‍ ആഘോഷത്തിനായി പുനലൂര്‍ സ്വദേശി സുരേഷ് വാടകക്കെടുത്ത ഒൗട്ട് ഹൗസില്‍ ഒന്നിച്ച് കൂടിയതായിരുന്നു നാല് പേരും.

മദ്യപാനവും ബഹളവും മൂലം അടുത്ത മുറികളിലെ താമസക്കാര്‍ക്ക് ഇവര്‍ ശല്യം സൃഷ്ടിച്ചിരുന്നതായും പറയുന്നു. ഇതോടെ ഒൗട്ട് ഹൗസിന്‍െറ മേല്‍നോട്ടക്കാരനായ ശ്രീലങ്കന്‍ സ്വദേശി മുറി വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാക്കുതര്‍ക്കം രൂക്ഷമായതോടെ സുരേഷ് മുറിവിട്ടുപോയി. ഇയാള്‍ തിരിച്ചുവന്നപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടത്. ഷേവിങ് ലോഷന്‍ മദ്യമായി ഉപയോഗിച്ചതാണ് മരണകാരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top