Flash News

ശസ്ത്രക്രിയക്ക് പണം സമാഹരിക്കാന്‍ ബസ് സര്‍വീസ് നടത്തി; ഒരു ദിവസംകൊണ്ട് പിരിഞ്ഞത് വന്‍തുക

September 29, 2015 , സ്വന്തം ലേഖകന്‍

heart-transplantതിരൂര്‍: നാഷിദെന്ന നാലരവയസ്സുകാരന്റെ ശസ്ത്രക്രിയക്ക് തിരൂരിലെ 10 ബസുകള്‍ ചേര്‍ന്ന് നടത്തിയ കാരുണ്യയോട്ടത്തില്‍ ഒരുദിവസം കൊണ്ട് വന്‍തുക സമാഹരിക്കാനായി. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്ന വൈലത്തൂര്‍ മങ്കത്ത് നാഷിദിനായാണ് ബസുകള്‍ സര്‍വീസ് നടത്തിയത്. തിരൂര്‍-മഞ്ചേരി റൂട്ടിലോടുന്ന ദയ ബസിനെ മുണ്ടുപറമ്പില്‍ നാട്ടുകാര്‍ വരവേറ്റത് കാല്‍ലക്ഷത്തോളം രൂപയുമായാണ്. ബസ് ഡ്രൈവര്‍ അബ്ദുവിന്‍െറ സുഹൃത്തുക്കളാണ് നാട്ടുകാരില്‍നിന്ന് പണം സമാഹരിച്ചത്. മഞ്ചേരിയില്‍ സമരത്തിലായിരുന്നിട്ടും ബസ് തൊഴിലാളികളും ഉടമകളും ദയയോടൊപ്പം ചേര്‍ന്നു. ഇവര്‍ നഗരത്തില്‍നിന്ന് സ്വരൂപിച്ച തുക ബസ് ജീവനക്കാരെ ഏല്‍പ്പിച്ചു.

വളാഞ്ചേരി -പെരിന്തല്‍മണ്ണ റൂട്ടിലോടിയ കെ.എം.എച്ച് ബസിന് അങ്ങാടിപ്പുറത്ത് ഓട്ടോഡ്രൈവര്‍മാര്‍ പിരിവെടുത്ത തുക നല്‍കി. പട്ടാമ്പിയിലേക്കുള്ള കെ.എം.എച്ച് ബസിലെ ജീവനക്കാരെ കൊപ്പത്ത് നാട്ടുകാര്‍ വരവേറ്റത് പിരിവെടുത്ത തുകയുമായാണ്. പുത്തനത്താണി ചുങ്കത്ത് ‘ന്യൂ കെയര്‍’ കൂട്ടായ്മ സ്വരൂപിച്ച തുക കെ.എം.എച്ച് ബസ് ജീവനക്കാര്‍ക്ക് കൈമാറി. മറ്റൊരു ബസിന് കാടാമ്പുഴയില്‍നിന്ന് നാട്ടുകാരുടെ വക 14,000 രൂപയടക്കം 45,000ഉം പെരിന്തല്‍മണ്ണ ബസിന് 36,000 രൂപയും മൊത്തം ലഭിച്ചു.

സാധാരണ രണ്ടു ബസുകള്‍ക്കും പതിനയ്യായിരം രൂപയില്‍ താഴെയാണ് ലഭിക്കാറുള്ളത്. എല്ലാ ബസുകളുടെയും തുക ഒരുമിച്ച് വൈലത്തൂരില്‍ പൊതുപരിപാടി സംഘടിപ്പിച്ച് നാഷിദ് ചികിത്സാ സഹായ സമിതിയെ ഏല്‍പ്പിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top