Flash News

ഐ.എന്‍.എസ് കൊച്ചി നീറ്റിലിറക്കി

September 30, 2015 , സ്വന്തം ലേഖകന്‍

ins-kochiമുംബൈ: ഇന്ത്യയുടെ ആധുനിക യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി കമീഷന്‍ ചെയ്തു. മുംബൈ നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ കപ്പല്‍ കമീഷന്‍ ചെയ്തു. കനത്ത പ്രഹരശേഷിയുള്ള കൊല്‍ക്കത്ത ക്ലാസ് 15 എ ശ്രേണിയില്‍പെട്ട രണ്ടാമത്തെ കപ്പലാണിത്.

ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ക്കാന്‍ ശേഷിയുള്ളയാണ് കപ്പല്‍. രാജ്യത്തെതന്നെ ഏറ്റവും വലിപ്പമുള്ള യുദ്ധക്കപ്പലുകളില്‍ ഒന്നാണ്. 164 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയുമുണ്ട്. ഭാരം 7500 ടണ്‍. 12 ടണ്‍ കരുത്തുള്ള രണ്ട് മീഡിയം ഹെലികോപ്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷിയുണ്ട്. വേഗത മണിക്കൂറില്‍ 56 കിലോമീറ്റര്‍. ഇതിലെ ഗ്യാസ് ടര്‍ബൈന്‍ ജനറേറ്ററുകള്‍ 4.6 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും.

ദീര്‍ഘദൂര മിസൈലായ ബ്രഹ്മോസ് ഉള്‍പെടെയുള്ളവ വഹിക്കാനുള്ള ശേഷി കപ്പലിനുണ്ട്. സ്വയംനിയന്ത്രിത മിസൈലുകളെ പോലും നശിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ കപ്പലില്‍ ഒരുക്കിയിരിക്കുന്നു. 76 എം.എം സൂപ്പര്‍ റാപ്പിഡ് ഗണ്‍മൗണ്ട്, എ.കെ. 630 തുടങ്ങിയ ആയുധങ്ങള്‍ കപ്പലില്‍ ഉണ്ടാകും.

വെള്ളത്തിനടിയിലൂടെ ശബ്ദതരംഗങ്ങള്‍ അയക്കുന്ന സംവിധാനമായ സോണര്‍ തയാറാക്കിയിരിക്കുന്നത് കാക്കനാട്ടെ എന്‍.പി.ഒ.എല്ലിലാണ്. ചുണ്ടന്‍വള്ളവും വാളും പരിചയും ചേരുന്ന ചിഹ്നമാണ് കപ്പലിന്‍െറ മുഖമുദ്ര. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പന ചെയ്ത കപ്പല്‍ മുംബൈയിലെ മസഗാവ് ഡോക് ബില്‍ഡേഴ്സാണ് നിര്‍മിച്ചത്. 4000 കോടി ചെലവില്‍ നിര്‍മിച്ച കപ്പല്‍ നാവിക സേനയുടെ പത്താമത്തെ യുദ്ധക്കപ്പലാണ്.

2005 ഒക്ടോബറില്‍ കീലിട്ട കപ്പലിന് ഐ.എന്‍.എസ് കൊച്ചി എന്ന് പേരിട്ടത് 2009ലാണ്. നിര്‍മാണം പൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഒമ്പതിന് നാവികസേനക്ക് കൈമാറി. 300 ജീവനക്കാരും 27 ഓഫിസര്‍മാരും കപ്പലില്‍ സേവനമനുഷ്ഠിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top